ഫ​സ്റ്റ് ബെ​ല്‍ മുഴങ്ങിയത് വീ​ടു​ക​ളി​ൽ
Monday, June 1, 2020 9:50 PM IST
പ​ത്ത​നം​തി​ട്ട: കു​ട്ടി​ക​ള്‍ സ്കൂ​ളു​ക​ളി​ലേ​ക്ക് ഇ​റ​ങ്ങു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു രാ​വി​ലെ പ്ര​കൃ​തി. സ്കൂ​ള്‍ തു​റ​ക്കു​ന്ന ദി​വ​സം എ​ത്താ​റു​ള്ള കാ​ല​വ​ര്‍​ഷം ഇ​ത്ത​വ​ണ​യും മു​ട​ങ്ങാ​തെ എ​ത്തി. മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത്. മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ പെ​യ്തു. സ്കൂ​ള്‍ മു​റ്റ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​മോ ആ​ര​വ​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​ത്ത അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തി​ന് സ്വ​ന്തം വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ക്കം കു​റി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത് കു​ട്ടി​ക​ള്‍​ക്കും ന​വ്യ​നാ​നു​ഭ​വം. ‌
കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പൊതുവിദ്യാലയങ്ങ ളിലെ കു​ട്ടി​ക​ള്‍​ക്ക് പ​ഠ​നാ​നു​ഭ​വ​ങ്ങ​ള്‍ പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​ന് ആ​രം​ഭി​ച്ച സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള "ഫ​സ്റ്റ് ബെ​ല്‍' ക്ലാ​സു​ക​ള്‍​ക്ക് ജി​ല്ല​യി​ലും ആ​വേ​ശ​ക​ര​മാ​യ തു​ട​ക്ക​മെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ‌

രാ​വി​ലെ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ഇം​ഗ്ലീ​ഷ് ക്ലാ​സോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. ശ്രീ​ക​ല ക​ർ​ത്ത ആ​ദ്യ അ​ധ്യാ​പി​ക​യാ​യെ​ത്തി. ഇ​വ​ര്‍​ക്കാ​യി ജ്യോ​ഗ്ര​ഫി, കെ​മി​സ്ട്രി ക്ലാ​സു​ക​ളും ഇ​ന്ന​ലെ ഉ​ണ്ടാ​യി​രു​ന്നു. ‌ഒ​ന്നാം ക്ലാ​സു​കാ​ര്‍​ക്ക് രാ​വി​ലെ 10.30ന് ​പ​ഠ​നം ആ​രം​ഭി​ച്ചു. ശി​ശു​സൗ​ഹൃ​ദ​പ​ര​മാ​യ ക്ലാ​സു​ക​ളാ​ണ് ഒ​ന്നാം ക്ലാ​സി​ന് ഒ​രു​ക്കി​യി​രു​ന്ന​ത്. ക​ഥ പ​റ​ഞ്ഞും പാ​ട്ടു​പാ​ടി​യു​മൊ​ക്കെ​യാ​ണ് ഒ​ന്നാം ക്ലാ​സു​കാ​രു​ടെ ക്ലാ​സു​ക​ള്‍ പു​രോ​ഗ​മി​ച്ച​ത്. ടി​വി കാ​ണു​ന്ന കൗ​തു​ക​ത്തോ​ടെ കൈ​റ്റ് വി​ക്ടേ​ഴ്സ് ചാ​ന​ലി​നു മു​മ്പി​ല്‍ ഇ​രു​ന്ന കു​ട്ടി​ക​ള്‍​ക്ക് മു​മ്പി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ എ​ത്തി​യ​പ്പോ​ള്‍ അ​വ​രും ഒ​പ്പം ചേ​ര്‍​ന്നു. ര​ണ്ടാം ക്ലാ​സു​കാ​ര്‍​ക്ക് ആ​നി​മേ​ഷ​ന്‍ രൂ​പ​ത്തി​ലു​ള്ള ക്ലാ​സു​ക​ള്‍ ഒ​ന്നാം ക്ലാ​സി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളെ മു​ന്‍​നി​ര്‍​ത്തി​യാ​യി​രു​ന്നു. ഇനി ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകാത്ത കുട്ടികൾ ക്കുള്ള സൗകര്യങ്ങൾ ക്രമീകരി ച്ചുവരികയാണെന്ന് അധികൃതർ പറഞ്ഞു. ‌

‌വീ​ടു​ക​ളി​ലെ​ത്തി പ്ര​വേ​ശ​നോ​ത്സ​വ​മൊ​രു​ക്കി പാ​ല​യ്ക്കാ​ത്ത​കി​ടി സ​ര്‍​ക്കാ​ര്‍ പ​ള്ളി​ക്കൂ​ടം

കു​ന്ന​ന്താ​നം: എം​എ​ല്‍​എ​മാ​രു​ടെ​യും ശി​ശു വി​ദ​ഗ്ധ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ കോ​വി​ഡ് പ്ര​തി​രോ​ധ സ​ന്ദേ​ശ മ​ട​ങ്ങി​യ സ​മ്മാ​ന​പ്പൊ​തി​യു​മാ​യി ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പ്ര​വേ​ശ​നോ​ത്സ​വം.

കു​ന്ന​ന്താ​നം പാ​ല​യ്ക്കാ​ത്ത​കി​ടി സ​ര്‍​ക്കാ​ര്‍ സ്കൂ​ളി​ല്‍ ഒ​ന്നാം ക്ലാ​സി​ല്‍ ചേ​ര്‍​ന്ന കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി​യാ​ണ് സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ച്ചും രോ​ഗ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന സ​ന്ദേ​ശം ന​ല്‍​കി​യും പ്ര​വേ​ശ​നോ​ത്സ​വം ന​ട​ത്തി​യ​ത്. കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന സെ​ന്‍റ് മേ​രീ​സ് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ല്‍ ഈ ​വ​ര്‍​ഷം ഒ​ന്നാം ക്ലാ​സി​ല്‍ ചേ​ര്‍​ന്ന കു​ന്ന​ന്താ​നം, ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ അ​തി​ഥി​ക​ളാ​യെ​ത്തി​യ​ത് എം​എ​ല്‍​എ​മാ​രാ​യ മാ​ത്യു ടി. ​തോ​മ​സും ഡോ. ​എ​ന്‍.​ജ​യ​രാ​ജും പ്ര​മു​ഖ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സ്പെ​ഷ​ലി​സ്റ്റ് ആ​ര്‍. ജെ .​ധ​നേ​ഷ് കു​മാ​റു​മാ​ണ്. ‌

സോ​പ്പും മാ​സ്കും നോ​ട്ട്ബു​ക്കും അ​ട​ങ്ങി​യ സ​മ്മാ​ന​പ്പൊ​തി​യു​മാ​യി ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ അ​ക്സ സ​ജ​ന്‍റെ​യും ആ​ല്‍​ബി​ന്‍ സ​ജ​ന്‍റെ​യും വീ​ട്ടി​ലേ​ക്ക് മാ​ത്യു ടി. ​തോ​മ​സ് എം​എ​ല്‍​എ രാവിലെ ക​ട​ന്നു​ചെ​ന്ന് കാര്യങ്ങൾ വിശദീകരിച്ചു. കോ​ട്ട​യ്ക്ക​ല്‍ സ​ര്‍​ക്കാ​ര്‍ ആ​യു​ര്‍​വേ​ദാ ശു​പ​ത്രി​യി​ല്‍ വൈ​ക​ല്യ ചി​കി​ത്സ​യു​ടെ ചീ​ഫ് ക​ണ്‍​സ​ള്‍​ട്ട​ന്‍റാ​യ ധ​നേ​ഷ് ഓ​ണ്‍​ലൈ​ന്‍ ക്ലാ​സു​ക​ളി​ല്‍ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പങ്ക് വിശദീ കരിച്ചു.

ക​റു​ക​ച്ചാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ല്‍ സ​മ്മാ​ന​പ്പൊ​തി​ക​ളു​മാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ​യാ​യ ഡോ. ​എ​ന്‍. ജ​യ​രാ​ജാ​ണ് എത്തിയത്.‌ പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​ടി. ഷി​നു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വും പി​ടി​എ പ്ര​സി​ഡ​ന്‍റുമാ​യ എ​സ്. വി. ​സു​ബി​ന്‍, കു​ന്ന​ന്താ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​കെ. രാ​ധാ​കൃ​ഷ്ണ​ക്കു​റു​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എ​സ്. ശ്രീ​ലേ​ഖ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ടി. സു​ഭാ​ഷ്, വി. ​പി. രാ​ധാ​മ​ണി​യ​മ്മ, സേ​തു ഭാ​യി, ഹെ​ഡ്മി​സ്ട്ര​സ് ബി. ​സു​നീ​ലാ​ദേ​വി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ള്‍ തോ​മ​സ്, ആ​ര്‍. ജ​യ​കു​മാ​ര്‍, സ​ജ​ന്‍ കു​ര്യ​ന്‍, ജോ​ണ്‍ വെ​ങ്കോ​ട്ട എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ‌