വി​ദ്യാ​ർ​ഥി​ക​ളെ ചേ​ർ​ത്തു​നി​ർ​ത്തി ഇ​രു​വെ​ള്ളി​പ്ര സ്കൂ​ൾ
Thursday, June 4, 2020 9:39 PM IST
തി​രു​വ​ല്ല: സ്കൂ​ൾ വീ​ട്ടി​ലേ​ക്ക് എ​ന്ന​ത് പൂ​ർ​ണ അ​ർ​ഥ​ത്തി​ൽ പ്രാ​വ​ർ​ത്തി​ക​മാ​ക്കി ഇ​രു​വെ​ള്ളി​പ്ര സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ്. ടി​വി, മൊ​ബൈ​ൽ, ഇ​ന്‍റ​ർ​നെ​റ്റ് തു​ട​ങ്ങി ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ൾ ല​ഭ്യ​മ​ല്ലാ​തി​രു​ന്ന സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ക്ലാ​സു​ക​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്ത് സ്കൂ​ളി​ലെ ലാ​പ്ടോ​പ്പി​ലാ​ക്കി വി​ദ്യാ​ർ​ഥി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും ക്ലാ​സി​ന്‍റെ തു​ട​ർ​ച്ച നി​ല​നി​ർ​ത്താ​ൻ ഫോ​ൺ സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ അ​ധ്യാ​പ​ക​ർ വീ​ടു​ക​ളി​ലെ​ത്തി സം​ശ​യ​നി​വാ​ര​ണം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു.
കു​ട്ടി​ക​ൾ​ക്ക് മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​നാ​യി ഓ​ൺ​ലൈ​നി​ലൂ​ടെ​യും സ്കൂ​ൾ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് പ​രി​ശീ​ല​ന​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വി​ദ​ഗ്ധ​രാ​യ പ​രി​ശീ​ല​ക​രു​ടെ സ​ഹാ​യ​ത്തോ​ടെ ചെ​യ്തു​വ​രു​ന്നു. സ്പോ​ർ​ട്സ് കോ​ച്ചിം​ഗി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്നു ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കും. ഫു​ട്ബോ​ൾ റ​ഫ​റി കൂ​ടി​യാ​യ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു​വും നേ​തൃ​ത്വം ന​ല്കും.