സി​പി​എം ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി അ​ല​ങ്കോ​ല​പ്പെ​ട്ടു
Thursday, June 4, 2020 9:46 PM IST
തി​രു​വ​ല്ല: ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന ലോ​ക്ക​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി​യെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​ട്ടും ഏ​രി​യാ ക​മ്മി​റ്റി അം​ഗ​മാ​യി നി​ല​നി​ര്‍​ത്തി​യ​തി​ല്‍ സി​പി​എം ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി​യി​ൽ ത​ർ​ക്കം. പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ഒ​രു​വി​ഭാ​ഗം രാ​ജി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​വ​രി​ൽ പ​ല​രും ഇ​തു നി​ഷേ​ധി​ച്ചു.
ആ​രോ​പ​ണ വി​ധേ​യ​നാ​യ ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​യെ സ​ഹാ​യി​ക്കാ​ന്‍ വേ​ണ്ടി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ട​ക്ക​മു​ള്ള​വ​ര്‍ രം​ഗ​ത്തു വ​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഏ​രി​യാ ക​മ്മി​റ്റി​യി​ലെ പ്ര​മു​ഖ​ര​ട​ക്കം രാ​ജി പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു സം​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു. പു​റ​മ​റ്റം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഷി​ജു പി. ​കു​രു​വി​ള​യെ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. അ​തേ സ​മ​യം, ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​മാ​യി നി​ല​നി​ര്‍​ത്തു​ക​യും ചെ​യ്തു. സി​പി​എം ജി​ല്ലാ ഘ​ട​ക​ത്തി​ലെ പ​ല പ്ര​മു​ഖ​രു​ടെ​യും ത​ട്ട​ക​മാ​ണ് ഇ​ര​വി​പേ​രൂ​ർ ഏ​രി​യാ ക​മ്മി​റ്റി.പു​റ​മ​റ്റം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി ന​ല്‍​കി​യ പ​രാ​തി പോ​ലീ​സ് മു​ക്കി​യ​താ​യി നേ​ര​ത്തേ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യു​ടെ പ​രാ​തി​യി​ൽപോ​ലീ​സ് ന​ട​പ​ടി ഇ​ഴ​യു​ക​യാ​ണ്. മേ​യ് ഏ​ഴി​നാ​ണ് പ​രാ​തി​ക്കാ​രി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി ര​ക്ഷ​പ്പെ​ട്ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​ത്. ഇ​തി​നി​ടെ​യാ​ണ് ഏ​രി​യ ക​മ്മി​റ്റി നി​യോ​ഗി​ച്ച അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ ഉ​ള്‍​പ്പെ​ടെ​യു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പു​റ​മ​റ്റം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ഷി​ജു കു​രു​വി​ള​യെ സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കി​യ​ത്. ഷി​ജു​വി​നെ ഏ​രി​യ ക​മ്മി​റ്റി​യം​ഗ​മാ​യി നി​ല നി​ര്‍​ത്തി​ക്കൊ​ണ്ട് ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് നി​ന്ന് നീ​ക്കു​ന്ന​ത് യു​ക്തി സ​ഹ​മ​ല്ലെ​ന്ന് ഏ​രി​യ ക​മ്മി​റ്റി​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് തീ​രു​മാ​നം റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ആ​വ​ശ്യം നി​രാ​ക​രി​ച്ചു. ഇ​തേ തു​ട​ര്‍​ന്ന് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ പ​ത്ത് പേ​ര്‍ പ്ര​തി​ഷേ​ധ​മു​യ​ർ​ത്തി. ഇ​വ​ർ രാ​ജി​ഭീ​ഷ​ണി മു​ഴ​ക്കി​യെ​ങ്കി​ലും ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ഇ​ട​പെ​ട​ലി​ൽ പ്ര​മു​ഖ​ര​ട​ക്കം പി​ൻ​മാ​റി​യെ​ങ്കി​ലും യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. 20 അം​ഗ ഏ​രി​യ ക​മ്മി​റ്റി ന്യൂ​ന​പ​ക്ഷ​മാ​യി യോ​ഗം ചേ​ര്‍​ന്നു. ഏ​രി​യ ക​മ്മി​റ്റി പി​രി​ച്ചു​വി​ടു​മെ​ന്ന ഭീ​ഷ​ണി ജി​ല്ലാ സെ​ക്ര​ട്ട​റി ഉ​യ​ര്‍​ത്തി​യ​തോ​ടെ മൂ​ന്ന് അം​ഗ​ങ്ങ​ള്‍ ഒ​ഴി​കെ ബാ​ക്കി​യു​ള്ള​വ​രും ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.