പ​ച്ച​തു​രു​ത്തു​മാ​യി കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Friday, June 5, 2020 10:14 PM IST
കൊ​ടു​മ​ണ്‍:കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ​ന്പൂ​ർ​ണ പ​ച്ച​ത്തു​രു​ത്ത് ഗ്രാ​മ​മാ​യ കൊ​ടു​മ​ണ്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 31-ാമ​ത്തെ പ​ച്ച​ത്തു​രു​ത്ത് അ​ങ്ങാ​ടി​ക്ക​ൽ ഗ​വ​ണ്‍​മെ​ന്‍റ് ആ​യൂ​ർ​വേ​ദാ​ശു​പ​ത്രി​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ആ​ർ.​രാ​ജീ​വ് ഫ​ല​വൃ​ക്ഷ​ത്തൈ ന​ട്ടു കൊ​ണ്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒൗ​ഷ​ധ തൈ​ക​ളും ഫ​ല​വൃ​ക്ഷ തൈ​ക​ളും ഉ​ൾ​പ്പെ​ടെ 20 തൈ​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ 15 സെ​ന്‍റ് സ്ഥ​ല​ത്ത് ന​ടു​ന്ന​ത്.
ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി ആ​യ​തി​നാ​ൽ ഒൗ​ഷ​ധ സം​സ്യ​ങ്ങ​ൾ​ക്കാ​ണു പ്ര​ധാ​ന്യം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ​നാ​മ്മ കു​ഞ്ഞ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, കൃ​ഷി ഓ​ഫീ​സ​ർ, തൊ​ഴി​ലു​റ​പ്പ് ഓ​വ​ർ​സി​യ​ർ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.