പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റി​ൽ ഡി​ജി​റ്റ​ൽ ഗാ​ർ​ഡ​നും ത​യാ​ർ
Friday, June 5, 2020 10:14 PM IST
പ​ത്ത​നം​തി​ട്ട: ക​ള​ക്ട​റേ​റ്റ് പ​രി​സ​ര​ത്തു​ള്ള മ​ര​ങ്ങ​ൾ, ചെ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യെ പ​രി​ച​യ​പ്പെ​ടു​ത്താ​ൻ ഡി​ജി​റ്റ​ൽ ഗാ​ർ​ഡ​ൻ ആ​രം​ഭി​ച്ചു. മ​ര​ങ്ങ​ളി​ൽ അ​വ​യു​ടെ പേ​രു വി​വ​ര​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്ന ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച് ഓ​രോ മ​ര​ത്തി​നും ക്യു ​ആ​ർ കോ​ഡ് ന​ൽ​കി​യി​ട്ടു​ണ്ട്. മ​ര​ത്തെ പ​റ്റി​യു​ള്ള അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളാ​ണ് ഈ ​ബോ​ർ​ഡു​ക​ളി​ൽ ന​ൽ​കി​യി​ട്ടു​ള്ള​ത്. ഇ​വ​യെ​പ്പ​റ്റി കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യാ​ൻ അ​ത​ത് ക്യു ​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്താ​ൽ മ​തി​യാ​കും.

മു​ൻ​കാ​ല എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​ൻ​പി​എ​ഫ് പ​ത്ത​നം​തി​ട്ട​യും ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വോ​ള​ണ്ടി​യ​ർ സം​ഘ​വും ചേ​ർ​ന്നാ​ണു ഡി​ജി​റ്റ​ൽ ഗാ​ർ​ഡ​ൻ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നും കൊ​റോ​ണ സെ​ൽ വോ​ള​ണ്ടി​യ​റു​മാ​യ സി​യാ​ദ് എ. ​ക​രീം ആ​ണ് ഈ ​ആ​ശ​യ​ത്തി​നു പി​ന്നി​ൽ. ഡി​ജി​റ്റ​ൽ ഗാ​ർ​ഡ​ന്‍റെ ഉ​ദ്ഘാ​ട​നം വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്, ഡി​എം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.