സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി മ​രി​ച്ചു
Friday, July 3, 2020 10:12 PM IST
അ​ടൂ​ർ: സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി​യാ​യ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രി കാ​റി​ടി​ച്ച് മ​രി​ച്ചു. പ​ന്ത​ളം എ​ൻ​എ​സ്എ​സ് മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യി​ലെ ട്യൂ​ട്ട​ർ പു​തു​ശേ​രി​ഭാ​ഗം ല​ക്ഷ്മി നി​വാ​സി​ൽ ആ​ർ. നി​ഷ (36)യാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12നാ​യി​രു​ന്നു അ​പ​ക​ടം. അ​ടൂ​ർ കോ​ട്ട​മു​ക​ളി​ൽ ന​ട​ക്കു​ന്ന വീ​ടു​പ​ണി നി​രീ​ക്ഷി​ച്ച​ശേ​ഷം പു​തു​ശേ​രി​ഭാ​ഗ​ത്തെ വീ​ട്ടി​ലേ​ക്കു പോ​കു​ന്പോ​ൾ അ​ടൂ​ർ ഭാ​ഗ​ത്തേ​ക്കു​വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ന്ത​ളം എ​ൻ​എ​സ്എ​സ് മെ​ഡി​ക്ക​ൽ മി​ഷ​നി​ലെ ട്യൂ​ട്ട​റാ​യി​രു​ന്നു നി​ഷ. അ​പ​ക​ട​ത്തേ തു​ട​ർ​ന്ന് നി​ർ​ത്താ​തെ പോ​യ കാ​ർ പി​ന്നീ​ട് അ​ടൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യി. സം​സ്കാ​രം പി​ന്നീ​ട്. ഭ​ർ​ത്താ​വ് അ​ജ​യ​കു​മാ​ർ സൗ​ത്ത് ആ​ഫ്രി​ക്ക​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. മ​ക്ക​ൾ: സൂ​ര്യ​ദേ​വ് ആ​ർ. നാ​യ​ർ, സൗ​ര​വ് എ. ​നാ​യ​ർ (ഇ​രു​വ​രും അ​ടൂ​ർ ഓ​ൾ സെ​യ്ന്‍റ്സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ).