ഒ​റ്റ​ത്ത​വ​ണ നെ​ഗ​റ്റീ​വാ​യാ​ൽ രോ​ഗ​മു​ക്തി, ഇ​ന്ന​ലെ 20 പേ​ർ കൂ​ടി ആ​ശു​പ​ത്രി വി​ട്ടു
Friday, July 3, 2020 10:31 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സാ രീ​തി​യി​ൽ വ​ന്ന​മാ​റ്റ​ത്തി​ലൂ​ടെ രോ​ഗ​മു​ക്ത​രാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന. പോ​സി​റ്റീ​വ് ആ​കു​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ൽ രോ​ഗ​മു​ക്തി എ​ന്ന​തു ജി​ല്ല​യു​ടെ ക​ണ​ക്കു​ക​ളി​ൽ നേ​ട്ട​വു​മാ​യി. പു​തി​യ ഉ​ത്ത​ര​വി​നു​ശേ​ഷ​മു​ള്ള ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ൽ 50 കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​യി ഡി​സ്ചാ​ർ​ജ് ചെ​യ്തു.
ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട​യി​ൽ 20 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി ല​ഭി​ച്ച​ത്.
തു​ട​ർ​ച്ച​യാ​യ ര​ണ്ടു നെ​ഗ​റ്റീ​വ് ഫ​ല​ങ്ങ​ൾ​ക്കാ​യി 20 ദി​വ​സം വ​രെ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കേ​ണ്ടി​വ​ന്നി​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​തോ​ടെ ഒ​ഴി​വാ​യ​ത്. 10 -ാമ​ത്തെ ദി​വ​സ​ത്തെ ഫ​ലം നെ​ഗ​റ്റീ​വെ​ങ്കി​ൽ ആ​ശു​പ​ത്രി വി​ടാ​നാ​കും. വ്യാ​ഴാ​ഴ്ച ജി​ല്ല​യി​ൽ 30 പേ​ർ​ക്ക​രോ​ഗ​മു​ക്തി ല​ഭി​ച്ചു.
ഐ​സി​എം​ആ​ർ മാ​ർ​ഗ​നി​ർ​ദേ​ശ പ്ര​കാ​രം ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ​യും ആ​ശു​പ​ത്രി വി​ടാ​ൻ അ​നു​വ​ദി​ക്കാ​മെ​ന്ന പു​തി​യ ഉ​ത്ത​ര​വാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​യി​രി​ക്കു​ന്ന​ത്.
രാ​ജ്യ​ത്തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി​യ ചി​കി​ത്സാ രീ​തി കേ​ര​ള​ത്തി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് നി​ല​വി​ൽ വ​ന്ന​ത്. കോ​വി​ഡ് ചി​കി​ത്സ​യി​ൽ തു​ട​ർ​ച്ച​യാ​യ ര​ണ്ടു ഫ​ല​ങ്ങ​ൾ നെ​ഗ​റ്റീ​വാ​കു​ന്ന​വ​രെ മാ​ത്ര​മാ​ണ് ചൊ​വ്വാ​ഴ്ച വ​രെ ഡി​സ്ചാ​ർ​ജ് ചെ​യ്തു​വ​ന്നി​രു​ന്ന​ത്. പു​തി​യ നി​ർ​ദേ​ശ പ്ര​കാ​രം രോ​ഗി​ക​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ​ത്തു​ദി​വ​സം ക​ഴി​യു​ന്ന​തോ​ടെ സ്ര​വ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. രോ​ഗ​ല​ക്ഷ​ണ​മി​ല്ലാ​ത്ത​വ​രെ പ​ത്തു​ദി​വ​സം ക​ഴി​യു​ന്പോ​ഴും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​വ​രെ 14 ദി​വ​സം ക​ഴി​ഞ്ഞും പ​രി​ശോ​ധി​ക്കും.
പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഓ​രോ ര​ണ്ടു​ദി​വ​സം ഇ​ട​വേ​ള​ക​ളി​ലും പ​രി​ശോ​ധ​ന തു​ട​രും. നെ​ഗ​റ്റീ​വാ​യാ​ൽ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെ​യ്യും. പി​ന്നീ​ടു​ള്ള ഏ​ഴ് ദി​വ​സം വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യ​ണം. രോ​ഗ​ല​ക്ഷ​ണം പ്ര​ക​ടി​പ്പി​ക്കാ​ത്ത​വ​രി​ൽ ചി​ല​രു​ടെ ആ​ദ്യ​ഫ​ലം നെ​ഗ​റ്റീ​വാ​ണെ​ങ്കി​ലും പി​ന്നീ​ട് പോ​സി​റ്റീ​വാ​യി മാ​റു​ക​യാ​ണെ​ങ്കി​ലും കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്ന​ത്. ഇ​ത്ത​ര​ക്കാ​രി​ൽ നി​ന്നു രോ​ഗം പ​ക​രി​ല്ലെ​ന്നാ​ണ് നി​ഗ​മ​നം.
കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രെ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യി തി​രി​ച്ചാ​ണ് ഇ​നി​യു​ള്ള പ​രി​ശോ​ധ​ന​ക​ളും ചി​കി​ത്സാ രീ​തി​ക​ളും.രോ​ഗ​മു​ക്തി നേ​ടി ആ​ളു​ക​ൾ ആ​ശു​പ​ത്രി വി​ടു​ന്ന​തോ​ടെ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളി​ലെ പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്ക​പ്പെ​ടും. കൂ​ടു​ത​ൽ പേ​ർ രോ​ഗി​ക​ളാ​യെ​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​മു​ക്തി വേ​ഗ​ത്തി​ലു​ണ്ടാ​കേ​ണ്ട​തു​ണ്ട്.