വി​ദ്യാ​വ​നം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം അ​ടൂ​ർ ബോ​യ്സ് സ്കൂ​ളി​ൽ നാളെ
Sunday, July 5, 2020 10:23 PM IST
അ​ടൂ​ർ: വ​ന​മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ വ​ന​വ​ത്ക​ര​ണ വി​ഭാ​ഗം വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​ദ്യാ​വ​നം പ​ദ്ധ​തി​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നാളെ രാ​വി​ലെ 11ന് ​അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ന്ത്രി കെ.​രാ​ജു നി​ർ​വ​ഹി​ക്കും.
ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​കെ. കേ​ശ​വ​ൻ, ചീ​ഫ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ സ​ഞ്ജ​യ​ൻ കു​മാ​ർ, ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഐ. ​സി​ദ്ദി​ഖ്, അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​ബി. സു​ഭാ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബീ​നാ പ്ര​ഭ, കോ​ന്നി ഡി​എ​ഫ്ഒ ശ്യാം ​മോ​ഹ​ൻ​ലാ​ൽ, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റ്റി.​മു​രു​കേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ആ​ശാ ഷാ​ജി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം കു​ഞ്ഞു​മോ​ൾ കൊ​ച്ചു​പാ​പ്പി, പ്രി​ൻ​സി​പ്പാ​ൾ സ​ജി വ​ർ​ഗീ​സ്, ഹെ​ഡ്മി​സ്ട്ര​സ് കെ.​മി​നി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ഹ​രി​പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
വി​ദ്യാ​ല​യ​ങ്ങ​ളി​ൽ വ​ള​രെ ചു​രു​ങ്ങി​യ സ്ഥ​ല​ത്ത് സ്വാ​ഭാ​വി​ക വ​ന​ങ്ങ​ളു​ടെ സാ​ദൃ​ശ്യ​മു​ള്ള അ​തി​സാ​ന്ദ്ര​ത​യി​ലും അ​തീ​വ ജൈ​വ​വൈ​വി​ധ്യ​ത്തോ​ടും ന​ട്ടു​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന ചെ​റു​വ​ന​ങ്ങ​ളാ​ണ് വി​ദ്യാ​വ​ന​ങ്ങ​ൾ.
വി​ദ്യാ​ർ​ഥി​ക​ളി​ൽ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ അ​വ​ബോ​ധം ഉ​ണ ർ​ത്തു​ന്ന​തി​നും വ​ന​വ​ത്ക്ക​ര​ണ, വ​ന​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഉ​ദ്ദേ​ശി​ച്ചാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഫോ​റ​സ്ട്രി ക്ല​ബു​ക​ളി​ലൂ​ടെ വി​ദ്യാ​വ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.