അ​പ്രോ​ച്ച് റോ​ഡി​നു സ്ഥ​ല​മാ​യി​ല്ല, റാ​ന്നി​യി​ൽ പാ​ലം പ​ണി​യും വൈ​കു​ം
Sunday, July 5, 2020 10:26 PM IST
റാ​ന്നി: അ​പ്രോ​ച്ച് റോ​ഡി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ത്ത​തു കാ​ര​ണം റാ​ന്നി ഉ​പാ​സ​ന​ക്ക​ട​വി​ലെ പാ​ല​ത്തി​ന്‍റെ പ​ണി വൈ​കു​ന്നു. റോ​ഡി​നു വേ​ണ്ടി സ്ഥ​ലം അ​ള​ന്ന് കു​റ്റി​വെ​ച്ച​ങ്കി​ലും ഭൂ​ഉ​ട​മ​ക​ൾ​ക്ക് പ​ണം കൊ​ടു​ത്ത് അ​ള​ന്നു തി​രി​ക്കാ​ത്ത​തി​നാ​ൽ സ​മാ​ന്ത​ര പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​ണി തു​ട​ങ്ങാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.
പു​തി​യ പാ​ല​ത്തി​ന്‍റെ പ​ണി തു​ട​ങ്ങി​യി​ട്ട് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഇ​തു​വ​രെ​യാ​യി​ട്ടും അ​പ്രോ​ച്ച് റോ​ഡി​നു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു കൊ​ടു​ക്കു​ന്ന​തി​ൽ റ​വ​ന്യു വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യാ​ണ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം.
പെ​രു​മ്പു​ഴ ക​ട​വി​ൽ മൂ​ന്നു തൂ​ണും അ​ങ്ങാ​ടി പേ​ട്ട ക​ര​യി​ൽ നാ​ല് തൂ​ണു​മാ​ണ് പാ​ല​ത്തി​നു​ള്ള​ത്. ഇ​തി​ൽ റാ​ന്നി പെ​രു​മ്പു​ഴ ക​ര​യി​ലെ മൂ​ന്നു തൂ​ണു​ക​ൾ ചേ​ർ​ത്ത് ബീ​മു​ക​ൾ വാ​ർ​ക്കു​ന്ന പ​ണി​യും പൂ​ർ​ത്തീ​ക​രി​ച്ചു.
അ​ങ്ങാ​ടി​യി​ൽ നാ​ലു തൂ​ണു​ക​ളി​ൽ ര​ണ്ടു തൂ​ണു​ക​ൾ മാ​ത്ര​മാ​ണ് പൂ​ർ​ത്തി​ക​രി​ച്ച​ത്. സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ൽ​കാ​ത്ത​തി​നാ​ലാ​ണ് മ​റ്റു ര​ണ്ടു തൂ​ണു​ക​ളു​ടെ പ​ണി ന​ട​ക്കാ​തി​രി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു.‌
കാ​ല​വ​ർ​ഷം ക​ന​ക്കു​മ്പോ​ൾ ന​ദി​യി​ലെ പ​ണി ന​ട​ക്കാ​തെ വ​രു​മ്പോ​ൾ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ക​മ്പ​നി തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ വൈ​കു​ന്ന​തു നി​ർ​മാ​ണ ജോ​ലി​ക​ളു​ടെ പൂ​ർ​ത്തീ​ക​രി​ക്ക​ൽ നീ​ളും. ‌‌