ആ​ശു​പ​ത്രി വി​ടു​ന്ന​വ​ർ​ക്ക് ഏ​ഴു​ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണം ‌‌
Sunday, July 5, 2020 10:27 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ചി​കി​ത്സ​യി​ൽ ഒ​രു​ത​വ​ണ നെ​ഗ​റ്റീ​വാ​കു​ന്ന​വ​ർ ആ​ശു​പ​ത്രി വി​ടു​ന്ന​തി​നു പി​ന്നാ​ലെ ഏ​ഴു​ദി​വ​സം വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കാ​ൻ നി​ർ​ദേ​ശം. പു​റ​ത്തേ​ക്കു പോ​കു​ന്ന​തും സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്.
ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജാ​യാ​ൽ ആ​രെ​യും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലേ​ക്ക് അ‍​യ​ക്കി​ല്ല. വീ​ടു​ക​ളി​ൽ ത​ന്നെ എ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലാ​കാ​നാ​ണ് നി​ർ​ദേ​ശം. ഒ​റ്റ​ത്ത​വ​ണ നെ​ഗ​റ്റീ​വാ​യാ​ൽ രോ​ഗ​മു​ക്തി​യാ​യി ക​ണ​ക്കാ​ക്കി ഡി​സ്ചാ​ർ​ജ് അ​നു​വ​ദി​ക്കാ​മെ​ന്ന ഐ​സി​എം​ആ​ർ നി​ർ​ദേ​ശം ക​ഴി​ഞ്ഞ‍​യാ​ഴ്ച‍​യാ​ണ് ന​ട​പ്പാ​ക്കി​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ലും രോ​ഗ​മു​ക്തി വ​ർ​ധി​ച്ചു. ഒ​രു ത​വ​ണ നെ​ഗ​റ്റീ​വാ​യ​വ​ർ​ക്ക് പി​ന്നീ​ട് പോ​സി​റ്റീ​വാ​യാ​ലും അ​വ​രി​ൽ നി​ന്നു രോ​ഗം പ​ക​രി​ല്ലെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് പ​റ​യു​ന്ന​ത്. ‌