കെ​എ​ല്‍ 83 കോ​ന്നി​ക്ക് സ്വ​ന്ത​മാ​യി
Tuesday, July 7, 2020 10:38 PM IST
കോ​ന്നി: സം​സ്ഥാ​ന​ത്ത് ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സു​ക​ള്‍ ഇ​ല്ലാ​ത്ത താ​ലൂ​ക്കു​ക​ളി​ല്‍ ഘ​ട്ടം​ഘ​ട്ട​മാ​യി ഓ​ഫീ​സു​ക​ള്‍ തു​റ​ക്കു​മെ​ന്നു മ​ന്ത്രി എ.​കെ ശ​ശീ​ന്ദ്ര​ന്‍. കോ​ന്നി സ​ബ് റീ​ജി​യ​ണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീ​സ് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ദ്യ​ഘ​ട്ട​മാ​യി ആ​റും ര​ണ്ടാം ഘ​ട്ട​മാ​യി ഏ​ഴും ആ​ര്‍​ടി ഓ​ഫു​ക​ളാ​ണ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ര​ണ്ടാം​ഘ​ട്ട​ത്തി​ലെ ഏ​ഴ് ആ​ര്‍​ടി ഓ​ഫീ​സു​ക​ളി​ലെ ആ​ദ്യ​ത്തെ ഓ​ഫി​സാ​ണു കോ​ന്നി​യി​ലേ​ത്. ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ വ​ന്ന​തി​നാ​ല്‍ എ​ല്ലാ ഓ​ഫീ​സു​ക​ളും തു​റ​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

ഇ​വി​ട​ത്തെ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ കെ​എ​ല്‍ 83 എ​ന്നാ​കും ഇ​നി അ​റി​യ​പ്പെ​ടു​ക. കോ​ന്നി താ​ലൂ​ക്കി​ലെ പ്ര​ധാ​ന പ​ഞ്ചാ​യ​ത്തു​ക​ളെ ഉ​ള്‍​ക്കൊ​ള്ളി​ച്ചാ​ണ് ഓ​ഫീ​സ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.
മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ വ​കു​പ്പി​ന്‍റെ പു​തി​യ രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും. ലേ​ണേ​ഴ്‌​സ് ലൈ​സ​ന്‍​സ് പ​രീ​ക്ഷ ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ട​പ്പി​ലാ​ക്കും.

അ​ടു​ത്ത ആ​ഴ്ച​യോ​ടു​കൂ​ടി ഈ ​സം​വി​ധാ​നം നി​ല​വി​ല്‍ വ​രും. ലൈ​സ​ന്‍​സ് ന​ട​പ​ടി​ക​ള്‍ ശാ​സ്ത്രീ​യ​മാ​യി വ​രു​ന്ന​തി​നാ​യി ഓ​ട്ടോ​മാ​റ്റി​ക് ട്രെ​യി​നിം​ഗ് സെ​ന്‍റ​ര്‍ ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​രു​വ​രും ചേ​ര്‍​ന്ന് ഓ​ഫീ​സ് തു​റ​ന്നു​കൊ​ടു​ത്തു. ആ​ര്‍​ടി​ഒ ജി​ജി ജോ​ര്‍​ജ്, ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ കെ.​ജി ഗോ​പ​കു​മാ​ര്‍, രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി പ്ര​തി​നി​ധി​ക​ളാ​യ പി.​ജെ. അ​ജ​യ​കു​മാ​ര്‍, മാ​ത്യൂ​സ് ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.