പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​നം അ​ന​ധി​കൃ​ത​മെ​ന്ന്
Tuesday, July 7, 2020 10:38 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി താ​ലൂ​ക്കി​ലെ നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം​വാ​ർ​ഡി​ലെ കൂ​ട്ടി​മു​രു​പ്പേ​ൽ പ്ര​ദേ​ശ​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി ന​ൽ​കി. ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ​യാ​ണ് പാ​റ​മ​ട പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് പ​രാ​തി​യി​ൽ കു​റ്റ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്തോ, വി​ല്ലേ​ജോ പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും പ​റ​യു​ന്നു.വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​ത്തെ നീ​രൊ​ഴു​ക്കി​നു ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി വ​രു​ത്ത​ക്ക​വി​ധ​ത്തി​ലു​മാ​ണ് പാ​റ​മ​ട​യു​ടെ പ്ര​വ​ർ​ത്ത​ന​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ, മൈ​നിം​ഗ് ജി​യോ​ള​ജി വ​കു​പ്പ്, മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ്, റാ​ന്നി ഡി​എ​ഫ്ഒ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​ന്നി​വ​ർ​ക്കുന​ൽ​കി​യപ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ടെ​ല​വി​ഷ​നും സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി ‌

തി​രു​വ​ല്ല: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന ഓ​ത​റ എ​എം​എം സ്കൂ​ളി​ലെ മൂ​ന്ന് കു​ട്ടി​ക​ൾ​ക്ക് ടി​വി​യും ഒ​രു കു​ട്ടി​യ്ക്ക് സ്മാ​ർ​ട്ട് ഫോ​ണും ന​ൽ​കി. സ്കൂ​ളി​ലെ മു​ൻ ഹെ​ഡ്മാ​സ്റ്റ​ർ അ​ല​ക്സാ​ണ്ട​ർ ജോ​സ​ഫും മു​ൻ അ​ധ്യാ​പ​ക​ൻ എ.​വി.​ജോ​ർ​ജും അ​ധ്യാ​പി​ക ലൗ​വ്‌​ലി തോ​മ​സും ആ​ണ് ടി​വി സ്പോ​ൺ​സ​ർ ചെ​യ്ത​ത്. ഹെ​ഡ്മി​സ്ട്ര​സ് ബി​നു കെ. ​മാ​ത്യു ഏ​റ്റു​വാ​ങ്ങി കു​ട്ടി​ക​ളു​ടെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ‌