അ​റ​സ്റ്റി​ലാ​യ യു​വാ​വ് ക്വാ​റ​ന്‍റൈ​നീ​ൽ
Tuesday, July 7, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​ഞ്ഞ യു​വ​തി​യെ വ​തി​യെ ദേ​ഹ​പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. അ​റ​സ്റ്റി​ലാ​യ യു​വാ​വ് ജ​യി​ലി​ൽ ക്വാ​റ​ന്‍റൈ​നീ​ലു​മി​ലാ​യി.
പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി വ​ട​ക്കേ​ച്ച​രു​വി​ൽ ആ​ദി​ലാ​ണ് (19) പി​ടി​യി​ലാ​യ​ത്. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ലെ അ​ബാ​ൻ ആ​ർ​ക്കേ​ഡി​ൽ ക്വാ​റ​ന്‍റൈ​നീ​ൽ ക​ഴി​യു​ന്ന യു​വ​തി​യു​ടെ മു​റി​യി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നാ​ണ് യു​വാ​വ് എ​ത്തി​യ​ത്. മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നെ​ത്തി​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി പെ​യ്ഡ് ക്വാ​റ​ന്‍റൈ​നീ​ലാ​യി​ലാ​യി​രു​ന്നു.
ലോ​ഡ്ജി​ൽ ജോ​ലി ചെ​യ്യു​ന്ന ബ​ന്ധു​വി​നെ കാ​ണാ​നെ​ത്തി​യ ആ​ദി​ൽ മു​റി​യി​ൽ യു​വ​തി ഇ​രി​ക്കു​ന്ന​തു ക​ണ്ടു. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ൻ ച​മ​ഞ്ഞു സ​മീ​പ​ത്തെ മു​റി​ക​ളി​ൽ ക്വാ​റ​ന്‍റൈ​നീ​ലു​ള്ള​വ​രെ സ​ന്ദ​ർ​ശി​ച്ച് ക്ഷേ​മം അ​ന്വേ​ഷി​ച്ച​ശേ​ഷ​മാ​ണ് യു​വ​തി​യു​ടെ മു​റി​യി​ലെ​ത്തി​യ​ത്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നാ​ണെ​ന്നു പ​റ​ഞ്ഞു ക്ഷേ​മം അ​ന്വേ​ഷി​ച്ചു. ശാ​രീ​രി​ക പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നു​ണ്ടെ​ന്നു പ​റ​ഞ്ഞു.​യു​വ​തി​യു​ടെ ക​ണ്ണു​ക​ളി​ലും നെ​റ്റി​യി​ലും ത​ലോ​ടി​യ​ശേ​ഷം ക​ട്ടി​ലി​ൽ കി​ട​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
വ​യ​റി​ൽ ത​ഴു​കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ യു​വ​തി ബ​ഹ​ളം വ​യ്ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ​ക്ക് മ​ദ്യ​ത്തി​ന്‍റെ ഗ​ന്ധ​വും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ​യാ​ണ് യു​വ​തി ചോ​ദ്യം ചെ​യ്തു ബ​ഹ​ളം വ​ച്ച​ത്.
ബ​ഹ​ളം കേ​ട്ട് മ​റ്റു മു​റി​യി​ലു​ണ്ടാ​യി​രു​ന്ന​വ​രും ഇ​റ​ങ്ങി​യോ​ടി​യ ആ​ദി​ലി​നെ പി​ന്തു​ട​ർ​ന്നു. താ​ഴെ ഗേ​റ്റ് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ത​ട​ഞ്ഞു നി​ർ​ത്താ​നാ​യി.
ഇ​റ​ങ്ങി​യോ​ടി​യ ഇ​യാ​ളെ താ​ഴ​ത്തെ നി​ല​യി​ൽ ഗേ​റ്റ് പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ ത​ട​ഞ്ഞു​ വ​ച്ചു.
പി​ന്നീ​ട് പോ​ലീ​സ് എ​ത്തി അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി. രാ​ത്രി​യി​ൽ ത​ന്നെ വ​നി​താ പോ​ലീ​സ് യു​വ​തി​യി​ൽ നി​ന്നു മൊ​ഴി ശേ​ഖ​രി​ച്ചു. സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ആ​ദി​ൽ നേ​ര​ത്തെ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് എ​ത്തു​ന്ന​ത്. എ​ന്നാ​ൽ ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ് ആ​ദി​ൽ എ​ത്തി​യ​ത്.
കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ശേ​ഷം യു​വാ​വി​നെ ജ​യി​ലി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​ക്കി. ഇ​യാ​ളു​ടെ സ്ര​വ​വും പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്തി​ട്ടു​ണ്ട്.
കോ​വി​ഡ് നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ​യും ചു​മ​ത​ല​ക്കാ​രു​ടെ​യും സേ​വ​നം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​ക​ൾ​ക്കി​ട​യി​ലാ​ണ് അ​ന​ധി​കൃ​ത​മാ​യി പു​റ​മേ നി​ന്നു​ള്ള​വ​ർ ക​ട​ന്നു​ക​യ​റു​ന്ന​തെ​ന്ന ആ​ക്ഷേ​പം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.