വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഒ​പി സൗ​ക​ര്യ​വു​മാ​യി പു​ഷ്പ​ഗി​രി
Tuesday, July 7, 2020 10:42 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ഒ​പി സൗ​ക​ര്യം ആ​രം​ഭി​ച്ചു. കൊ​റോ​ണ വൈ​റ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ ചി​കി​ത്സാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഇ​ത്ത​രം സേ​വ​നം ആ​രം​ഭി​ച്ച​തെ​ന്ന് ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഡ​യ​ക്ട​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് അ​റി​യി​ച്ചു.
വ​യോ​ജ​ന​ങ്ങ​ൾ​ക്കു മാ​ത്ര​മാ​യി പ്ര​ത്യേ​ക ര​ജി​സ്ട്രേ​ഷ​ൻ, സ്ക്രീ​നിം​ഗ് കൗ​ണ്ട​റു​ക​ൾ, പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വി​ശ്ര​മ​കേ​ന്ദ്രം, സ​മ​യ​ബ​ന്ധി​ത​മാ​യി ഡോ​ക്ട​റെ കാ​ണു​ന്ന​തി​നു​ള്ള അ​വ​സ​രം, ലാ​ബ്, റേ​ഡി​യോ​ള​ജി പ​രി​ശോ​ധ​ന​ക​ളി​ലു​ള്ള മു​ൻ​ഗ​ണ​ന എ​ന്നി​വ ഈ ​സേ​വ​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പ​ത്ത് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് മ​രു​ന്ന് എ​ത്തി​ച്ചു ന​ല്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9048848803 എ​ന്ന ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.