പ്ലാ​ച്ചേ​രി - കോ​ന്നി പാ​ത​യി​ൽ റാ​ന്നി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു
Wednesday, July 8, 2020 10:22 PM IST
റാ​ന്നി: സം​സ്ഥാ​ന പാ​ത​യാ​യ പി​എം റോ​ഡി​ലെ പ്ലാ​ച്ചേ​രി - കോ​ന്നി ഭാ​ഗ​ത്തെ നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. മ​ഴ കാ​ര​ണം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജോ​ലി​ക​ൾ ത​ട​സ​പ്പെ​ട്ടെ​ങ്കി​ലും പി​ന്നീ​ട് പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

പു​ന​ലൂ​ർ- മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ പ്ലാ​ച്ചേ​രി - കോ​ന്നി റീ​ച്ചി​ൽ വ​ള​വു​ക​ൾ നി​വ​ർ​ത്തി​യും മ​ണ്ണി​റ​ക്കി നി​ക​ത്തി​യു​മാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.

വ​ള​വു​ക​ൾ നി​വ​ർ ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ദി​രം ഭാ​ഗ​ത്ത് പു​തി​യ റോ​ഡി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ബ്ലോ​ക്കു​പ​ടി മു​ത​ൽ മ​ന്ദി​രം വ​രെ​യു​ള്ള കൊ​ടും​വ​ള​വു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വൈ​ക്കം കു​ത്തു​ക​ല്ലി​ങ്ക​ൽ പ​ടി മു​ത​ൽ നേ​രേ​മ​ന്ദി​രം ഭാ​ഗ​ത്തേ​ക്ക് എ​ത്തു​ന്ന രീ​തി​യി​ലാ​ണ് റോ​ഡ്. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ക്ക് ഇ​ട്ട് ഉ​യ​ർ​ത്തു​ക​യാ​ണ്.

മ​ണ്ണു​മാ​ന്തി ഉ​പ​യോ​ഗി​ച്ചു് റോ​ഡ് നി​ര​പ്പാ​ക്കി​യ​തി​നു ശേ​ഷം റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ക​ട്ടിം​ഗ് എ​ടു​ത്ത് ലോ​റി​ക​ളി​ൽ മ​ണ്ണം മ​ക്കും എ​ത്തി​ച്ച് നി​ര​പ്പാ​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ന്നു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ മ​ഴ കാ​ര​ണം മ​ണ്ണ് ന​ന​ഞ്ഞു കു​ഴ​ഞ്ഞ​തി​നാ​ൽ ലോ​ഡു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ൾ​ക്ക് ത​ട​സം നേ​രി​ട്ട​തോ​ടെ​യാ​ണ് പ​ണി​ക​ൾ നി​ല​ച്ചി​രു​ന്നു. റോ​ഡി​ന്‍റെ വീ​തി കൂ​ട്ടു​ന്ന ജോ​ലി​ക​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.

റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ പ​ണി​ക​ളും ഒ​പ്പം ന​ട​ക്കു​ന്നു​ണ്ട്. സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും എ​റ്റെ​ടു​ത്ത സ്ഥ​ല​ത്താ​ണ് പ​ല​യി​ട​ത്തും നി​ർ​മാ​ണം. ഇ​വി​ടെ നി​ന്നി​രു​ന്ന മ​ര​ങ്ങ​ൾ നേ​ര​ത്തെ മു​റി​ച്ചു​നീ​ക്കി​യി​രു​ന്നു.

വൈ​ക്കം മു​ത​ൽ ഉ ​തി​മൂ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്തും നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.
ഉ​തി​മൂ​ട് - മ​ണ്ണാ​ര​ക്കു​ള​ഞ്ഞി ഭാ​ഗ​ത്ത് ക​ലു​ങ്കു​ക​ളു​ടെ​യും മ​റ്റും നി​ർ​മാ​ണം തു​ട​ങ്ങി. മ​ണ്ണാ​ര​ക്കു​ള​ഞ്ഞി - മൈ​ല​പ്ര ഭാ​ഗ​ത്തെ നി​ര​പ്പാ​യ സ്ഥ​ല​ങ്ങ​ളി​ൽ വീ​തി കൂ​ട്ടു​ന്ന പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ടു.

കോ​ന്നി മു​ത​ൽ പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗം പെ​രു​മ്പാ​വൂ​ർ ആ​സ്ഥാ​ന​മാ​യ ഇ​കെ​കെ ക​ൺ​സ്ട്ര​ക്ഷ​ൻ ക​മ്പ​നി​യാ​ണ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

ഉ​തി​മൂ​ട് കേ​ന്ദ്ര​മാ​ക്കി ഇ​വ​രു​ടെ പ്ലാ​ന്‍റ് സ​ജ്ജീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ച്ചു വ​രി​ക​യാ​ണ്. കോ​ൺ​ക്രീ​റ്റ് ജോ​ലി​ക​ൾ​ക്കു​ള്ള സ്ലാ​ബു​ക​ളു​ടെ​യും മ​റ്റും പ​ണി​ക​ളും ന​ട​ന്നു വ​രു​ന്നു​ണ്ട്.

കോ​ന്നി മു​ത​ൽ പ്ലാ​ച്ചേ​രി വ​രെ​യു​ള്ള ഭാ​ഗം 274:5 കോ​ടി രൂ​പ​യ്ക്കാ​ണ് ഇ​കെ​കെ ക​മ്പ​നി ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്.

പു​ന​ലൂ​ർ മു​ത​ൽ പൊ​ൻ​കു​ന്നം വ​രെ​യു​ള്ള റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു​ള്ള പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​റ​ണാ​കു​ളം, ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്കു​ള്ള സ​മാ​ന്ത​ര​പാ​ത തു​റ​ന്നു കി​ട്ടും.

പ്ലാ​ച്ചേ​രി - പൊ​ൻ​കു​ന്നം ഭാ​ഗ​ത്തെ ജോ​ലി​ക​ളും ആ​രം​ഭി​ച്ചി​ ട്ടു​ണ്ട്. കോ​ന്നി - പു​ന​ലൂ​ർ റീ​ച്ചി​ന്‍റെ ക​രാ​ർ നി​യ​മ​ക്കു​രു​ക്കി​ലാ​ണ്.

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ പു​ന​ലൂ​ർ മു​ത​ൽ പൊ​ൻ​കു​ന്നം വ​രെ 82 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണം 738 കോ​ടി രൂ​പ​യ്ക്ക് മൂ​ന്ന് റീ​ച്ചു​ക​ളി​ലാ​യാ​ണ് ടെ​ൻ​ഡ​ർ ചെ​യ്തി​രു​ന്ന​ത്.