മു​ച്ച​ക്ര സ്കൂ​ട്ട​റി​ൽ ഇ​ന്നോ​വ ഇ​ടി​ച്ച് ഭിന്നശേഷിക്കാരൻ മ​രി​ച്ചു
Wednesday, July 8, 2020 10:22 PM IST
അ​ടൂ​ർ: മു​ച്ച​ക്ര സ്കൂ​ട്ട​റി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ഇ​ന്നോ​വാ കാ​ർ ഇ​ടി​ച്ചു ക​യ​റി ലോ​ട്ട​റി വി​ല്പ​ന​ക്കാ ര​നാ​യ ഭിന്നശേഷിക്കാരനായ യുവാവ് മ​രി​ച്ചു. മു​ണ്ട​പ്പ​ള്ളി അ​മ്മൂ​മ്മ​പാ​റ പു​ത്ത​ൻ വി​ള മേ​ലേ​തി​ൽ പി​റ്റ​റു​ടെ​യും പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​ൻ ജോ​ൺ പീ​റ്റ​റാ​ണ് (33) മ​രി​ച്ച​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് അ​ടൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് താ​ഴെ അ​ര​മ​ന പ​ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ജോ​ൺ പീ​റ്റ​റെ ഉ​ട​ൻ ത​ന്നെ അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. അ​ടൂ​ർ ഹൈ​സ്കൂ​ൾ ഭാ​ഗ​ത്ത് നി​ന്ന് പ​ന്ത​ളം ഭാ​ഗ​ത്തേ​ക്കു പോ​യ ഇ​ന്നോ​വാ കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. റോ​ഡ​രി​കി​ൽ മു​ച്ച​ക്ര സ്കൂ​ട്ട​ർ നി​ർ​ത്തി​യി​ട്ട് അ​തി​ലി​രു​ന്ന് ലോ​ട്ട​റി ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​യി​രു​ന്നു ജോ​ൺ പീ​റ്റ​ർ. നി​യ​ന്ത്ര​ണം വി​ട്ട​കാ​ർ ഇ​യാ​ളെ ഇ​ടി​ച്ച ശേ​ഷം സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് മ​റി​ഞ്ഞു. കാ​റി​ലെ ഡ്രൈ​വ​ർ പ​രി​ക്കേ​ല്ക്കാ​തെ ര​ക്ഷ​പെ​ട്ടു. അ​പ​ക​ട​ത്തി​ൽ മു​ച്ച​ക്ര സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.