200 പേ​ർ ആ​ശു​പ​ത്രി ഐ​സൊ​ലേ​ഷ​നി​ൽ, നി​രീ​ക്ഷ​ണ​ത്തി​ൽ 5751 ആ​ളു​ക​ൾ
Wednesday, July 8, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​മാ​യി 200 പേ​ർ ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സൊ​ലേ​ഷ​നി​ലാ​ണ്.
ഇ​ന്ന​ലെ 16 പേ​രെ പു​തു​താ​യി ഐ​സൊ​ലേ​ഷ​നി​ലാ​ക്കി.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ 74, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 13, അ​ടൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ​ന്പ​ത്, റാ​ന്നി മേ​നാം​തോ​ട്ടം 64, പ​ന്ത​ളം അ​ർ​ച്ച​ന​ആ​ശു​പ​ത്രി​യി​ൽ 32 എ​ന്നി​ങ്ങ​നെ​യാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​വ​രു​ടെ എ​ണ്ണം. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ എ​ട്ടു പേ​ർ ഐ​സൊ​ലേ​ഷ​നി​ലു​ണ്ട്.
വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി 5751 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ ഇ​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം കൂ​ടി​വ​രി​ക​യാ​ണ്.
നി​ല​വി​ൽ ഇ​ത്ത​ര​ത്തി​ൽ 449 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ.
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ 2754 പേ​രും വി​ദേ​ശ​ത്തു​നി​ന്നും തി​രി​ച്ചെ​ത്തി​യ 2548 പേ​രും നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 135 കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലാ​യി 1513 പേ​ർ താ​മ​സി​ക്കു​ന്നു​ണ്ട്.