വൈ​ദ്യു​തി വെ​ളി​ച്ച​ത്തി​ല്‍ ഇ​നി ദി​ല്‍​ഹ​യ്ക്ക് പ​ഠി​ക്കാം; സ​ഹാ​യ​വു​മാ​യി ജ​ന​മൈ​ത്രി പോ​ലീ​സ്
Thursday, July 9, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: നി​യ​മ​ക്കു​രു​ക്കി​ല്‍ പെ​ട്ട് അ​ഞ്ചു വ​ര്‍​ഷ​മാ​യി വൈ​ദ്യു​തി ക​ണ​ക്ഷ​ന്‍ കി​ട്ടാ​തെ ബു​ദ്ധി​മു​ട്ടി​യ പ്ര​ക്കാ​നം തൊ​ട്ടു​പു​റം ത​റ​മ​ല തെ​ക്കേ​തി​ല്‍ ജോ​ബ് ആ​ന്‍റ​ണി​യു​ടെ കു​ടും​ബ​ത്തി​ന് വെ​ളി​ച്ച​മെ​ത്തി​ച്ച് ജ​ന​മൈ​ത്രി പോ​ലീ​സ്.
ഒ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ള്‍ ദി​ല്‍​ഹ പ​ഠി​ക്കാ​ന്‍ പ്ര​യാ​സ​പ്പെ​ട്ട​പ്പോ​ള്‍ ഒ​ടു​വി​ല്‍ ജോ​ബ് പോ​ലീ​സി​ന്‍റെ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചു.
ഇ​ല​വും​തി​ട്ട പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സു​രേ​ഷ്, കെ​എ​സ്ഇ​ബി ഓ​വ​ര്‍​സീ​യ​റെ ബ​ന്ധ​പ്പെ​ട്ടു വേ​ണ്ട​തു​ചെ​യ്യാ​ന്‍ ജ​ന​മൈ​ത്രി പോ​ലീ​സ് ബീ​റ്റ് ഓ​ഫീ​സ​ര്‍​മാ​രാ​യ അ​ന്‍​വ​ര്‍​ഷാ​യെ​യും പ്ര​ശാ​ന്തി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് പെ​ട്ടെ​ന്നാ​യി​രു​ന്നു ന​ട​പ​ടി​ക​ള്‍.
ജോ​ബും കു​ടും​ബ​വും ഇ​പ്പോ​ള്‍ സ​ന്തു​ഷ്ട​രാ​ണ്. ഇ​ല​വും​തി​ട്ട ജ​ന​മൈ​ത്രി പോ​ലീ​സി​നു ഹൃ​ദ​യം നി​റ​ഞ്ഞ ന​ന്ദി പ​റ​യു​ക​യാ​ണ് ഈ ​കു​ടും​ബം.