മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലാ​ക്ക​ണം: റെ​ജി താ​ഴ​മ​ണ്‍
Thursday, July 9, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ന​ട​ത്തി​യി​ട്ടു​ള്ള ഗ​ൾ​ഫ് യാ​ത്ര​ക​ള​ട​ക്കം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി താ​ഴ​മ​ണ്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല യാ​ത്ര​ക​ൾ​ക്കു ക്ര​മീ​ക​ര​ണം ചെ​യ്യു​ന്ന​തി​ലും അ​ദ്ദേ​ഹ​ത്തെ ദു​ബാ​യി​ലും മ​റ്റും സ്വീ​ക​രി​ക്കു​ന്ന​തി​ലും സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ അ​ന്വേ​ഷ​ണം നേ​രി​ടു​ന്ന സ്വ​പ്ന സു​രേ​ഷ് ഇ​ട​പെ​ട്ടി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി എ​ന്ന നി​ല​യി​ൽ പി​ണ​റാ​യി വി​ജ​യ​നു ല​ഭി​ച്ച ഡി​പ്ലോ​മാ​റ്റി​ക് സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് സ്വ​പ്ന യാ​ത്ര ചെ​യ്തി​ട്ടു​ണ്ടോ​യെ​ന്ന​തും ല​ഗേ​ജു​ക​ൾ അ​യ​ച്ചി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ട​ക്കം അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രേ​ണ്ട വി​ഷ​യ​ങ്ങ​ളാ​ണെ​ന്നും റെ​ജി താ​ഴ​മ​ണ്‍ പ​റ​ഞ്ഞു.
മു​ഖ്യ​മ​ന്ത്രി അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ ക​ഴി​ഞ്ഞ് നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന​തി​ലും ഒ​രു ദി​വ​സം നേ​ര​ത്തെ ആ​രു​മ​റി​യാ​തെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​തും പ്രൊ​ട്ടോ​ക്കോ​ൾ പ്ര​കാ​ര​മു​ള്ള സ്വീ​ക​ര​ണം ഒ​ഴി​വാ​ക്കി​യ​തും ദു​രൂ​ഹ​മാ​ണ്. ഇ​തി​നു പി​ന്നി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ ഇ​ട​പെ​ട​ലു​ണ്ടാ​യി​രു​ന്നു​വെ​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ ക​ണ്ട് അ​ന്വേ​ഷി​ക്കേ​ണ്ട​താ​ണെ​ന്നും റെ​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.