കോവിഡ് -19 സന്പർക്ക വ്യാപനം; ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ പ​ത്ത​നം​തി​ട്ട;
Thursday, July 9, 2020 10:13 PM IST
പ​ത്ത​നം​തി​ട്ട: രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ, വ്യാ​പാ​രി​ക​ൾ ഇ​വ​രി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ സ​ന്പ​ർ​ക്ക​വ്യാപനം തടയാൻ തീവ്രശ്രമം. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്രഖ്യാപിച്ച് നി​യ​ന്ത്ര​ണ​ങ്ങ​ളും ക​ടു​പ്പി​ച്ചു. പ്രഖ്യാപിച്ച തീയതി മുതൽ ഏ​ഴു​ദി​വ​സ​ത്തേ​ക്കാ​ണ് നി​യ​ന്ത്ര​ണം.

ന​ഗ​ര​സ​ഭ​യി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ഇ​ന്ന​ലെ മു​ത​ൽ പ​ത്ത​നം​തി​ട്ട​യി​ലേ​ക്കു​ള്ള യാ​ത്രകൾ തടസപ്പെടുത്തി. പൊ​തു​ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി നി​ല​ച്ചു. കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യു​ടേ​ത​ട​ക്കം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​ച്ചു.സ്വകാര്യബസുകൾ ഓടുന്നില്ല. സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടു. റ​വ​ന്യു, ആ​രോ​ഗ്യം വ​കു​പ്പു​ക​ളി​ൽ അ​വ​ശ്യ​സേ​വ​ന​ത്തി​നു​ള്ള ഓ​ഫീ​സു​ക​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്. പ​ത്ത​നം​തി​ട്ട മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​ട​ഞ്ഞു കി​ട​ന്നു. ക​ള​ക്ട​റേ​റ്റി​ൽ റ​വ​ന്യു, ആ​രോ​ഗ്യം ഓ​ഫീ​സു​ക​ൾ മാ​ത്ര​മാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. ന​ഗ​ര​ത്തി​ലെ ബാ​ങ്ക് ശാ​ഖ​ക​ൾ പരിമിത ജീവനക്കാരുമായി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. കെ​എ​സ്ഇ​ബി, ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സു​ക​ൾ പ്ര​വ​ർ​ത്തി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന പാ​ത​ക​ളി​ൽ മൈ​ല​പ്ര, വാ​ര്യാ​പു​രം, കു​ന്പ​ഴ, വെ​ട്ടൂ​ർ, സ​ന്തോ​ഷ് മു​ക്ക്, മു​ണ്ടു​കോ​ട്ട​യ്ക്ക​ൽ, അ​ഴൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പോ​ലീ​സ് പി​ക്ക​റ്റു​ക​ൾ. അ​വ​ശ്യ സ​ർ​വീ​സു​ക​ളൊ​ഴി​കെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ടു​ക​യാ​ണ്.

സ്വ​കാ​ര്യ ബ​സു​ക​ൾ നാ​മ​മാ​ത്ര​മാ​യി ന​ഗ​രാ​തി​ർ​ത്തി​വ​രെ ഓ​ടി. കെ​എ​സ്ആ​ർ​ടി​സി​യു​ടെ ഇ​ത​ര ഡി​പ്പോ​ക​ളി​ൽ നി​ന്നും പ​ത്ത​നം​തി​ട്ട​യ്ക്കു​ള്ള ബ​സു​ക​ൾ പാ​തി​വ​ഴി​യി​ൽ വെ​ട്ടി​ച്ചു​രു​ക്കി. ന​ഗ​രാ​തി​ർ​ത്തി​യി​ൽ അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ മാ​ത്ര​മാ​ണ് തു​റ​ന്ന​ത്.

പ​ത്ത​നം​തി​ട്ട, കു​ന്പ​ഴ മാ​ർ​ക്ക​റ്റു​ക​ൾ പൂ​ർ​ണ​മാ​യി അ​ട​ച്ചു. എ​ന്നാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ക​വ​യ്ക്കാ​തെ ന​ഗ​ര​ത്തി​ലെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും ഇ​ന്ന​ലെ രാ​വി​ലെ മ​ത്സ്യ​വ്യാ​പാ​രി​ക​ൾ എ​ത്തി​യ​ത് പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി.

പോ​ലീ​സ് ഇ​ട​പെ​ട്ട് ഇ​വ​രു​ടെ വി​ല്പ​ന നി​ർ​ത്തി​വ​യ്പി​ച്ചു. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പ​ന​ത്തേ തു​ട​ർ​ന്നു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ രാ​വി​ലെ ക​ടു​പ്പി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ നി​ര​ത്തി​ലി​റ​ങ്ങു​ക​യും ക​ട​ക​ൾ തു​റ​ക്കു​ക​യും ചെ​യ്തെ​ങ്കി​ലും പി​ന്നീ​ട് പോ​ലീ​സ് എ​ത്തി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.