പ​ത്ത​നം​തി​ട്ട​യി​ൽ അ​ഞ്ചു​പേ​ർ​ക്കു കൂ​ടി സ​ന്പ​ർ​ക്ക​രോ​ഗം
Friday, July 10, 2020 9:57 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് സ​ന്പ​ർ​ക്ക വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ ഇ​ന്ന​ലെ നാ​ലു​പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. അ​ടൂ​ർ വ​യ​ല​ായി​ൽ ഗ​ൾ​ഫി​ൽ നി​ന്നെ​ത്തി​യ ആ​ളു​ടെ ഭാ​ര്യ​യ്ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ക​ണ്ടെ​ത്തി.

ഇ​തോ​ടെ ജി​ല്ല​യി​ൽ സ​ന്പ​ർ​ക്ക രോ​ഗി​ക​ളു​ടെ എ​ണ്ണം 18 ആ​യി. ഇ​തി​ൽ 12 പേ​രും ഈ ​ഘ​ട്ട​ത്തി​ൽ രോ​ഗം പ​ട​ർ​ന്ന​വ​രാ​ണ്.

ഇ​ന്ന​ലെ ജി​ല്ല​യി​ൽ 32 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജി​ല്ല​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന രോ​ഗ​ബാ​ധി​ത​രു​ണ്ടാ​യ ദി​നം കൂ​ടി​യാ​യി ഇ​ന്ന​ലെ. രോ​ഗം സ്ഥി​രീ​ക​രി​ച്ച​ 32 പേരി​ൽ 21 പേ​ർ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും ആ​റു​പേ​ർ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഇ​തി​ൽ 171 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. 268 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​ന്ന​ലെ 43 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി.

ജി​ല്ല​യി​ൽ നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രിച്ച് ചി​കി​ത്സ​യി​ലി​രു​ന്ന​വ​രി​ൽ ഒ​രാ​ൾ മ​രി​ച്ചു. ഒ​രാ​ൾ ത​മി​ഴ്നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യും ചെ​യ്തു.
ഇ​ന്ന​ലെ പ​ത്ത​നം​തി​ട്ട കു​ന്പ​ഴ​യി​ൽ ന​ട​ന്ന ആ​ന്‍റി​ജെ​ൻ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് നാ​ലു​പേ​രി​ൽ പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​ർ​ക്ക് നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.
ഇ​വ​രു​ടെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​ത്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി​ക​ളു​ടെ അ​യ​ൽ​വാ​സി​ക​ളാ​യ ദ​ന്പ​തി​ക​ളും ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. അ​യ​ൽ​വാ​സി മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി ജോ​ലി ചെ​യ്യു​ന്ന കു​ന്പ​ഴ സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ ു ജീ​വ​ന​ക്കാ​ര​ൻ കൂ​ടി​യാ​ണ് 50 കാരനായ ഇയാൾ. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ലാ​ർ​ക്ക് (42) , പ​ത്ത​നം​തി​ട്ട​യി​ലെ മു​ൻ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ (50), മ​റ്റൊ​രു മ​ത്സ്യ​വ്യാ​പാ​രി (58) എ​ന്നി​വ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ.നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മൂ​ന്നു​പേ​രു​മാ​യി ഇ​വ​ർ പ​ല​പ്പോ​ഴാ​യി സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച നാ​ലു​പേ​രെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലാ​ക്കി.ഇ​ന്ന​ലെ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച മറ്റൊരാൾ അ​ടൂ​ർ വ​യ​ല സ്വ​ദേ​ശി​നി (52)യയാണ്. ഇവരുടെ ഭ​ർ​ത്താ​വ് നേ​ര​ത്തെ കോ​വി​ഡ് പോ​സി​റ്റീ​വ് സ്ഥി​രീ​ക​രി​ച്ച​യാ​ളാ​ണ്. ഗ​ൾ​ഫി​ൽ നി​ന്നും വ​ന്ന ഇ​യാ​ൾ ചി​കി​ത്സ​യി​ലാ​ണ്.

സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക പൂ​ർ​ണ​മാ​യി​ല്ല,ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​രി​ക്കും രോ​ഗം

പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ സ​ന്പ​ർ​ക്ക​രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്പോ​ഴും രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക പു​റ​ത്തു​വ​രാ​ത്ത​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. നി​ല​വി​ൽ കു​ല​ശേ​ഖ​ര​പ​തി സ്വ​ദേ​ശി​ക​ളാ​യ ഏ​ഴു​പേ​രി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞു. നേ​ര​ത്ത രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ വി​ദ്യാ​ർ​ഥി നേ​താ​വി​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യും റൂ​ട്ട്മാ​പ്പും മാ​ത്ര​മാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.പി​റ്റേ​ന്നു രോ​ഗം സ്ഥി​രീ​ക​രി​ച്ച മ​ത്സ്യ​മൊ​ത്ത വ്യാ​പാ​രി​യും സി​പി​എം ഏ​രി​യാ​ക​മ്മി​റ്റി​യം​ഗ​വു​മാ​യ 42 കാ​ര​ന്‍റെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക ത​യാ​റാ​ക്കാ​നാ​യി​ട്ടി​ല്ല.
ഇ​യാ​ൾ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഐ​സി​യു​വി​ലാ​യ​തി​നാ​ൽ സം​സാ​രി​ച്ചു യാ​ത്രാ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള മ​ത്സ്യ​വ്യാ​പാ​രി (48)യു​ടെ സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യും പൂ​ർ​ണ​മാ​യി​ട്ടി​ല്ല. ഇ​വ​ർ മൂ​വ​ർ​ക്കും ഏ​റെ​ക്കു​റെ സ​മാ​ന​മാ​യ സ​ന്പ​ർ​ക്ക​മാ​ണു​ള്ള​തെ​ന്ന​തി​നാ​ൽ പ​ട്ടി​ക ഇ​ന്നു വൈ​കു​ന്നേ​ര​ത്തോ​ടെ പൂ​ർ​ണ​മാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലെ വ​നി​താ ജീ​വ​ന​ക്കാ​രി​യും ഉ​ൾ​പ്പെ​ടു​ന്നു. ഇ​തോ​ടെ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ട​ക്കം ക്വാ​റ​ന്‍റൈ​നീ​ൽ പോ​കേ​ണ്ടി​വ​രും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​യ​തി​നാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ല.
ഇ​വ​രു​ടെ ഭ​ർ​ത്താ​വ് കു​ന്പ​ഴ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. നേ​ര​ത്തെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗ​വും ഇ​തേ ബാ​ങ്കി​ൽ ജോ​ലി​യി​ലാ​യി​രു​ന്നു. ബാ്ങ്ക് ​ജീ​വ​ന​ക്കാ​ർ അ​ന്നു​മു​ത​ലേ ക്വാ​റ​ന്‍റൈനീ​ലാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​രും പു​റ​മേ നി​ന്നെ​ത്തി​യ​വ​ർ

ഇ​ന്ന​ലെ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ 27 പേ​രും പു​റ​മേ​നി​ന്നെ​ത്തി​യ​വ​രാ​ണ്. ഇ​വ​രി​ൽ ഒ​രു അ​മ്മ​യും മ​ക​ളും ഉ​ൾ​പ്പെ​ടു​ന്നു.
രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ: കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ കു​ള​ന​ട സ്വ​ദേ​ശി (39), കു​വൈ​റ്റി​ൽ നി​ന്നും വ​ന്ന കോ​യി​പ്രം സ്വ​ദേ​ശി (50), ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി (41), ദു​ബാ​യി​ൽ നി​ന്നു​മെ​ത്തി​യ ഏ​ഴം​കു​ളം സ്വ​ദേ​ശി (42), ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ നി​ന്നും എ​ത്തി​യ പ​ള​ളി​ക്ക​ൽ സ്വ​ദേ​ശി (48), കൊ​ൽ​ക്ക​ത്ത​യി​ൽ നി​ന്നും ചെ​റു​കു​ന്നം സ്വ​ദേ​ശി​നി (36), ഇ​വ​രു​ടെ മ​ക​ൾ (13), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ കൂ​ട​ൽ സ്വ​ദേ​ശി (39), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ മ​ണ്ണ​ടി, നി​ല​മേ​ൽ സ്വ​ദേ​ശി (30), ഖ​ത്ത​റി​ൽ നി​ന്നു​മെ​ത്തി​യ ആ​റ·ു​ള സ്വ​ദേ​ശി (64), ഷാ​ർ​ജ​യി​ൽ നി​ന്നും വ​ന്ന അ​യി​രൂ​ർ സ്വ​ദേ​ശി (61), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി, പു​തു​ശേ​രി​മ​ല സ്വ​ദേ​ശി​നി (27), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ ചി​റ്റാ​ർ സ്വ​ദേ​ശി (29), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ പു​റ​മ​റ്റം സ്വ​ദേ​ശി (55), ദു​ബാ​യി​ൽ നി​ന്നെ​ത്തി​യ വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി (29), അ​ബു​ദാ​ബി​യി​ൽ നി​ന്നും എ​ത്തി​യ ഈ​സ്റ്റ്-​ഓ​ത​റ സ്വ​ദേ​ശി (51), സൗ​ദി​യി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (42), ഷാ​ർ​ജ​യി​ൽ നി​ന്നും എ​ത്തി​യ ക​ല്ലൂ​പ്പാ​റ സ്വ​ദേ​ശി (51) കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കൊ​റ്റ​നാ​ട് സ്വ​ദേ​ശി (65), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ റാ​ന്നി സ്വ​ദേ​ശി (34), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി​നി (57), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി (എ​ട്ട്), ഡ​ൽ​ഹി​യി​ൽ നി​ന്നും എ​ത്തി​യ ഏ​റ​ത്ത്, വ​യ​ല സ്വ​ദേ​ശി​നി (26), കു​വൈ​റ്റി​ൽ നി​ന്നും എ​ത്തി​യ കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (39), ദു​ബാ​യി​ൽ നി​ന്നും എ​ത്തി​യ തി​രു​വ​ല്ല സ്വ​ദേ​ശി (27), തെ​ല​ങ്കാ​ന​യി​ൽ നി​ന്നെ​ത്തി​യ ആ​റ​ന്മു​ള നാ​ൽ​ക്കാ​ലി​ക്ക​ൽ സ്വ​ദേ​ശി​നി (63),നാ​ൽ​ക്കാ​ലി​ക്ക​ൽ സ്വ​ദേ​ശി​നി (57).