പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​നം; ഷെ​വ. ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ വി​ട​വാ​ങ്ങി
Sunday, July 12, 2020 10:19 PM IST
റാ​ന്നി: സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും രാ​ഷ്ട്രീ​യ​പ്ര​വ​ർ​ത്ത​ക​നും സാ​മു​ദാ​യി​ക നേ​താ​വു​മാ​യി​രു​ന്ന ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ വി​ട​വാ​ങ്ങി. പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​ന പാ​ര​ന്പ​ര്യ​ത്തി​നു​ട​മ​യാ​യ അ​ദ്ദേ​ഹം റാ​ന്നി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ തി​ള​ങ്ങി​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു.
ആ​ദ്യ കാ​ല​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ൽ നി​ര​വ​ധി സ്ഥാ​ന​ങ്ങ​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. പി​ന്നീ​ട് റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് ക​ട​ന്നു​വ​ന്ന ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി, സെ​ക്ര​ട്ടേ​റി​യ​റ്റ്, ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യ ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ ഏ​റെ വൈ​കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലെ അ​തി​കാ​യ​നാ​യി അ​ദ്ദേ​ഹം മാ​റി. 1990ക​ളി​ൽ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്തും അ​മ​ര​ക്കാ​ര​നാ​യി അ​ദ്ദേ​ഹ​മു​ണ്ടാ​യി​രു​ന്നു.
മ​ദ്രാ​സ് ക്രി​സ്ത്യ​ൻ കോ​ള​ജ്, എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്തെ​ങ്കി​ലും വൈ​കാ​തെ വ്യ​വ​സാ​യ മേ​ഖ​ല​യി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ച്ചു. ക​ല്ലേ​റ്റു​ങ്ക​ര സി​ൽ​വ​ർ പ്ലൈ​വു​ഡ് മി​ൽ​സി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജിം​ഗ് പാ​ർ​ട്ണ​റാ​യി. പി​ന്നീ​ട് പ്ലാ​ന്േ‍​റ​ഷ​ൻ വ്യ​വ​സാ​യ രം​ഗ​ത്തേ​ക്കും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചു.
1964 ൽ ​ആ​രം​ഭി​ച്ച റാ​ന്നി സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ന്‍റെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ജേ​ക്ക​ബ് സ്റ്റീ​ഫ​ൻ. എ​ട്ടു വ​ർ​ഷ​ക്കാ​ലം കോ​ള​ജി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. ക്നാ​നാ​യ അ​സോ​സി​യേ​ഷ​നി​ൽ 25 വ​ർ​ഷം അം​ഗ​മാ​യും ആ​റു വ​ർ​ഷം ക്നാ​നാ​യ സ​മു​ദാ​യ സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ട്ടു വ​ർ​ഷ​ത്തോ​ളം മ​ല​ങ്ക​ര മാ​നേ​ജിം​ഗ് ക​മ്മ​റ്റി​യി​ലും റൂ​ൾ​സ് ക​മ്മി​റ്റി​യി​ലും അം​ഗ​മാ​യി​രു​ന്നു. സ്കൂ​ളു​ക​ളു​ടെ കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ, റാ​ന്നി വ​ലി​യ പ​ള്ളി ട്ര​സ്റ്റി, ക്നാ​നാ​യ സ​മു​ദാ​യ​ത്തി​ന്‍റെ "എ​സെ​സാ' മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ, "ക്നാ​നാ​യ ദീ​പം' മാ​സി​ക​യു​ടെ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡം​ഗം റാ​ന്നി പി​ജെ​റ്റി ട്ര​സ്റ്റ് ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം റാ​ന്നി വൈ​എം സി​എ സ​ജീ​വാം​ഗം, ക്നാ​നാ​യ, ക​ത്തോ​ലി​ക്കാ, യാ​ക്കോ​ബാ​യ സം​യു​ക്ത സം​ഘ​ട​ന​യാ​യ "ക്നാ​നാ​യ സോ​ഷ്യ​ൽ ഫോ​റം' അം​ഗം, ഇ.​എം. ഫി​ലി​പ്പ് ഫൗ​ണ്ടേ​ഷ​ൻ അം​ഗം, നി​കോ​ണ്‍ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സാ​മൂ​ഹ്യ, സാ​മു​ദാ​യി​ക നേ​തൃ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു.1966 ൽ ​കോ​ട്ട​യം ല​യ​ണ്‍​സ് ക്ല​ബി​ൽ അം​ഗ​മാ​യി ചേ​ർ​ന്ന​തി​ന് ശേ​ഷം പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് 1980 ൽ ​കേ​ര​ള​വും മാ​ഹി​യും ഉ​ൾ​പ്പെ​ട്ടി​രു​ന്ന ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ 324 ഇ ​ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
1969 ൽ ​ടോ​ക്കി​യോ​വി​ലും 1980 ൽ ​ഷി​ക്കാ​ഗോ​യി​ലും ന​ട​ന്ന ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വ​ൻ​ഷ​നി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. സോ​വി​യ​റ്റ് യൂ​ണി​യ​ൻ, അ​ർ​മേ​നി​യ, ഏ​ഥ​ൻ​സ്, യു​ഇ​എ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളും അ​ദ്ദേ​ഹം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്.​റാ​ന്നി സീ​നി​യ​ർ സി​റ്റി​സ​ണ്‍ അ​സോ​സി​യേ​ഷ​ൻ, കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് സീ​നി​യ​ർ സി​റ്റി​സ​ണ്‍ അ​സോ​സി​യേ​ഷ​ൻ കൗ​ണ്‍​സി​ൽ അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ചു വ​രി​ക​യാ​യി​രു​ന്നു. പി​ന്നി​ട്ട പ​ട​വു​ക​ൾ, സാ​യാ​ഹ്ന സ​മ​ര​ണ​ക​ൾ, മേ​ഘ​പാ​ളി​ക​ൾ​ക്ക​പ്പു​റ​ത്ത് എ​ന്നീ ഗ്ര​ന്ഥ​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്.