ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​നൊ​രു​ങ്ങി മ​ല്ല​പ്പ​ള്ളി ‌
Sunday, July 12, 2020 10:21 PM IST
മ​ല്ല​പ്പ​ള്ളി: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്നോ​ടി​യാ​യി മ​ല്ല​പ്പ​ള്ളി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ശു​ചി​ത്വ പ​ദ​വി നേ​ടു​ന്ന​തി​നു​ള്ള ആ​ലോ​ച​ന​യോ​ഗം ന​ട​ന്നു. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന യോ​ഗം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പ്ര​കാ​ശ്കു​മാ​ർ വ​ട​ക്കേ​മു​റി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന​ത്തെ 500 തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഉ​ൾ​പ്പെ​ടാ​ൻ മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന് സാ​ധി​ച്ച​താ​യി ഹ​രി​ത കേ​ര​ളം കോ​ഓ​ർ​ഡി​നേ​റ്റ​ർ ഷി​ജു എം. ​സാം​സ​ൺ അ​റി​യി​ച്ചു. ത്രി​ത​ല ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ഹ​രി​ത ക​ർ​മ സേ​ന, ആ​ശ, അ​ങ്ക​ണ​വാ​ടി, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ, സാ​ക്ഷ​ര​താ പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​ച്ച് ഓ​ഗ​സ്റ്റ് 15 ശു​ചി​ത്വ പ​ദ​വി പ്ര​ഖ്യാ​പ​നം ന​ട​ത്തും. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പ്രി​ൻ​സി കു​രു​വി​ള, റീ​നാ യു​ഗേ​ഷ്, മോ​ളി ജോ​യ് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി.​കെ. ജ​യ​ൻ, ഹ​രി​ത സ​ഹാ​യ സ്ഥാ​പ​ന പ്ര​തി​നി​ധി അ​നി​ൽ​കു​മാ​ർ, ഹ​രി​ത ക​ർ​മ​സേ​നാ പ്ര​വ​ർ​ത്ത​ക​ർ, പ​ഞ്ചാ​യ​ത്ത് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​വീ​ണ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌