ദേ​ശീ​യ കാ​യി​ക​വേ​ദി ടി​വി വി​ത​ര​ണം ചെ​യ്തു
Monday, July 13, 2020 10:16 PM IST
മൈ​ല​പ്ര: പ​ഠി​ക്കാ​ൻ സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി ദേ​ശീ​യ കാ​യി​ക​വേ​ദി എ​ർ​പ്പെ​ടു​ത്തി​യ ടി​വി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടി​വി വി​ത​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ലിം പി. ​ചാ​ക്കോ നി​ർ​വ​ഹി​ച്ചു. ഡി​സി​സി അം​ഗം ജെ​യിം​സ് കീ​ക്ക​രി​ക്കാ​ട്ട് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌ഐ​എ​ൻ​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ. ഗോ​പി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്യു തോ​മ​സ്, കെ.​വി. ര​തീ​ഷ്കു​മാ​ർ, ബേ​ബി മൈ​ല​പ്ര, വി​ൽ​സ​ൺ തു​ണ്ടി​യ​ത്ത്, ബി​ജു ശ​മു​വേ​ൽ, മ​ഞ്ജു സ​ന്തോ​ഷ്, പാ​പ്പ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌

‌ഭി​ന്ന​ശേ​ഷി കു​ടും​ബ​ത്തി​ന് ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു‌

പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ മു​ട്ട​ത്തു​കോ​ണ​ത്ത് വാ​ട​ക വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന നി​ർ​ധ​ന​യാ​യ ഭി​ന്ന ശേ​ഷി​ക്കാ​രി​യു​ടെ എ​ട്ടാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന മ​ക​ൾ​ക്ക് ഒ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബെ​ദ്സൈ​ദ മി​ഷ​ൻ ഡ​യ​റ​ക്ട​ർ ഫാ. ​സ​ന്തോ​ഷ് ജോ​ർ​ജി​ന്‍റെ സ​ഹാ​യ​ത്താ​ൽ ഡി​എ​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സാ​മു​വ​ൽ പ്ര​ക്കാ​നം ടെ​ലി​വി​ഷ​ൻ സ​മ്മാ​നി​ച്ചു. ഡി​എ​പി​സി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. തോ​മ​സ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​ട​ശ​നാ​ട്, മ​നോ​ജ് പ​ന്ത​ളം, എ​സ്. ശോ​ഭ, അ​ച്ച​ൻ​കു​ഞ്ഞ് തി​രു​വ​ല്ല, ബി​നു ഏ​ഴം​കു​ളം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ‌