കൊ​ടു​മ​ണ്‍ - അ​ങ്ങാ​ടി​ക്ക​ല്‍ റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു
Monday, July 13, 2020 10:18 PM IST
കൊ​ടു​മ​ൺ: ഒ​രു കോ​ടി രൂ​പാ ചെ​ല​വി​ല്‍ കൊ​ടു​മ​ണ്‍ - വൈ​കു​ണ്ഠ​പു​രം ക്ഷേ​ത്രം - അ​ങ്ങാ​ടി​ ക്ക​ല്‍ റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു.

റോ​ഡ് നി​ര്‍​മാ​ണ​ത്തി​നാ​യി ക​രാ​ര്‍ എ​ടു​ത്തെ​ങ്കി​ലും മാ​സ​ങ്ങ​ളാ​യി നി​ര്‍​മാ​ണം ന​ട​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ ഇ​ട​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​പ്പോ​ള്‍ നി​ര്‍​മാ​ണം തു​ട​ങ്ങി​യ​ത്.

ഓ​ട​യും ക​ലു​ങ്കും വ​ശ​ങ്ങ​ളി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി​യും ആ​ദ്യം നി​ര്‍​മി​ച്ച​തി​ന് ശേ​ഷം റോ​ഡ് ടാ​ര്‍ ചെ​യ്യും. നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌

കൊ​ടു​മ​ണ്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ന്‍ എ​ന്‍.​കെ. ഉ​ദ​യ​കു​മാ​ര്‍, കെ. ​കെ. അ​ശോ​ക​ന്‍, ബി​പി​ന്‍, എ​ന്‍.​എ​സ്. പ്ര​സാ​ദ്, അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ റെ​സീ​ന, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നീ​യ​ര്‍​മാ​രാ​യ മ​നു, മു​രു​കേ​ശ് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ‌