13 പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ കൂ​ടി പ്ര​ഖ്യാ​പി​ച്ചു
Tuesday, July 14, 2020 10:08 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ല്‍ പു​തി​യ 13 ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ ജി​ല്ലാ ക​ള​ക്ട​റും ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ പി.​ബി. നൂ​ഹ് പ്ര​ഖ്യാ​പി​ച്ചു. ഒ​രു സ​ന്പ​ർ​ക്ക​രോ​ഗി​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്തോ അ​തി​ല​ധി​ക​മോ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മോ ഉ​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലു​ൾ​പ്പെ​ടു​ന്ന​ത്.
തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലെ വാ​ര്‍​ഡ് 14, അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട്, കൊ​ടു​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12, 13, 17, നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഏ​ഴ്, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് മൂ​ന്ന്, ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ര​ണ്ട്, 12, 13, മ​ല​യാ​ല​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ആ​റ്, ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് എ​ട്ട്, ഒ​ന്പ​ത് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​ണ് ഇ​ന്ന​ലെ മു​ത​ല്‍ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.