പ​ത്ത​നം​തി​ട്ട​യ്ക്ക് 82.74 ശ​ത​മാ​നം വി​ജ​യം ‌
Wednesday, July 15, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്ക് 82.74 ശ​ത​മാ​നം വി​ജ​യം. സം​സ്ഥാ​ന​ത്തു 11 -ാം സ്ഥാ​ന​ത്താ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ല. ക​ഴി​ഞ്ഞ വർഷം 78 ശ​ത​മാ​നം വി​ജ​യ​വു​മാ​യി 14 -ാം സ്ഥാ​ന​ത്താ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ഇ​ത്ത​വ​ണ നി​ല മെ​ച്ച​പ്പെ​ടു​ത്തി.‌
പ​ത്ത​നം​തി​ട്ട​യി​ൽ 83 സ്കൂ​ളു​ക​ളി​ലാ​യി 12600 കു​ട്ടി​ക​ളാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. ഇ​വ​രി​ൽ 12524 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. ഇ​വ​രി​ൽ 10362 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 585 കു​ട്ടി​ക​ൾ എ ​പ്ല​സ് നേ​ടി. ക​ഴി​ഞ്ഞ​വ​ർ​ഷം 367 കു​ട്ടി​ക​ൾ​ക്കാ​ണ് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യ​ത്.‌
ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ൽ 197 കു​ട്ടി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ൽ 196 കു​ട്ടി​ക​ൾ പ​രീ​ക്ഷ​യെ​ഴു​തി. 192 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 97.96 ശ​ത​മാ​ന​മാ​ണ് വി​ജ​യം. എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും 10 കു​ട്ടി​ക​ൾ​ക്ക് എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി. ടെ​ക്നി​ക്ക​ൽ സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 92.27 ശ​ത​മാ​നം വി​ജ​യ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.‌
ഓ​പ്പ​ണ്‍​സ്കൂ​ളി​ൽ ജി​ല്ല​യി​ൽ 41 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്. ഇ​തി​ൽ 24 കു​ട്ടി​ക​ളും ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 58.54 ശ​ത​മാ​ന​മാ​ണ് വി​ജ​യം. ഓ​പ്പ​ണ്‍ സ്കൂ​ളി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം 66.18 ശ​ത​മാ​നം വി​ജ​യ​മാ​ണ് 2019ൽ ​ഉ​ണ്ടാ​യി​രു​ന്ന​ത്. ‌

സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്ക് നൂ​റു​മേ​നി ‌

‌പ​ത്ത​നം​തി​ട്ട: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ ജി​ല്ല​യി​ൽ നൂ​റു ശ​ത​മാ​നം വി​ജ​യം നേ​ടാ​നാ​യ​ത് ര​ണ്ട് സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ​ക്കാ​ണ്.
മ​ണ​ക്കാ​ല ഡെ​ഫ് ആ​ൻ​ഡ് ഡ​ന്പ് സിഎസ്ഐ സ്കൂ​ളി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ 24 കു​ട്ടി​ക​ളും ഏ​നാ​ത്ത് സി​എം​ഐ സ്കൂ​ൾ ഫോ​ർ ഡ​ഫി​ൽ അ​ഞ്ച് കു​ട്ടി​ക​ളും വി​ജ​യി​ച്ചു.‌
21 സ്കൂളുകൾ 90 ശതമാന ത്തിലധികം വിജയം നേടി.
പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് 99.13 ശ​ത​മാ​നം വി​ജ​യം നേ​ടി. വെ​ണ്ണി​ക്കു​ളം എ​സ്ബി​എ​ച്ച്എ​സ്എ​സി​ൽ 198 കു​ട്ടി​ക​ളിൽ 196 പേ​രും വി​ജ​യി​ച്ചു.
അ​ടൂ​ർ ഹോ​ളി ഏ​ഞ്ച​ൽ​സി​ൽ 100 ൽ 98 പേ​രും വി​ജ​യി​ച്ചു. തി​രു​വ​ല്ല നി​ക്കോ​ൾ​സ​ണി​ൽ 45 കു​ട്ടി​ക​ളിൽ 44 പേ​രും വി​ജ​യി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ സ്കൂ​ളു​ക​ളും 50 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ൽ വി​ജ​യം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. ‌