ജി​ല്ല​യി​ല്‍ പു​തി​യ ര​ണ്ട് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ കൂ​ടി ‌
Wednesday, July 15, 2020 10:26 PM IST
പ​ത്ത​നം​തി​ട്ട: ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 11, മൈ​ല​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് ഒ​ന്പ​ത് സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ മു​ത​ൽ ഏ​ഴു ദി​വ​സ​ത്തേ​ക്ക് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം. രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക ഉ​യ​രു​ന്ന​തു ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് പു​തി​യ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് പ്ര​ഖ്യാ​പി​ച്ച​ത്. ‌

‌ചെ​റു​കോ​ല്‍ 12 -ാം വാ​ർ​ഡി​നെ ഒ​ഴി​വാ​ക്കി ‌‌

പ​ത്ത​നം​തി​ട്ട: പ്രാ​ഥ​മി​ക സ​മ്പ​ര്‍​ക്ക പ​ട്ടി​ക കു​റ​യു​ന്ന​ത് (10 ല്‍ ​താ​ഴെ) ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ ശി​പാ​ര്‍​ശ പ്ര​കാ​രം ചെ​റു​കോ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ര്‍​ഡ് 12 ല്‍ ​ഉ​ള്‍​പ്പെ​ട്ടു​വ​രു​ന്ന സ്ഥ​ല​ത്തെ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌