വ​നം​ വ​കു​പ്പി​ന്‍റേ​ത് മ​നു​ഷ്യ​ത്വ​ര​ഹി​ത ന​ട​പ​ടി​ക​ള്‍: എം ​ഫാം ‌
Saturday, August 1, 2020 10:16 PM IST
പ​ത്ത​നം​തി​ട്ട: ചി​റ്റാ​ര്‍ കു​ട​പ്പ​ന​യി​ല്‍ വ​നം​വ​കു​പ്പി​ന്റെ ക​സ്റ്റ​ഡി​യി​ലി​രി​ക്കെ യു​വ​ക​ര്‍​ഷ​ക​നാ​യ മ​ത്താ​യി മ​രി​ക്കാ​നി​യാ​യ സാ​ഹ​ച​ര്യം മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ഇ​നി ആ​ര്‍​ക്കും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് മ​ല​യോ​ര ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ (എം ​ഫാം), കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം നേ​താ​ക്ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ‌

മ​ത്താ​യി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തും ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കാ​തി​രു​ന്ന​തും സം​ഘ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഇ​ല്ലാ​തി​രു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​ണ്.
സം​ഭ​വം ന​ട​ന്ന് ഇ​ത്ര​യും ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​നോ ബ​ന്ധ​പ്പെ​ട്ട​വ​രെ അ​റ​സ്റ്റു ചെ​യ്യാ​നോ പോ​ലീ​സി​നും ക​ഴി​ഞ്ഞി​ട്ടി​ല്ല.
അ​തു​കൊ​ണ്ടു​ത​ന്നെ മ​ത്താ​യി​യു​ടെ ഭാ​ര്യ​യു​ടെ​യും ബ​ ന്ധു​ക്ക​ളു​ടെ​യും പോ​രാ​ട്ട​ത്തി​ നു പൂ​ര്‍​ണ പി​ന്തു​ണ ന​ല്‍​കു​ ന്ന​താ​യും ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു. ‌
കു​ടും​ബ​ത്തി​നു നീ​തി ല​ഭി​ക്ക​ണ​മെ​ന്നു മാ​ത്ര​മ​ല്ല, മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ ഒ​രാ​ള്‍​ക്കും ഇ​നി ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ല. ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി ക​ര്‍​ഷ​ക​ര്‍ രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് എം ​ഫാം സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ജോ​യി ക​ണ്ണ​ന്‍​ചി​റ പ​റ​ഞ്ഞു.
മ​ത്താ​യി​യു​ടെ ഭാ​ര്യ​യ്ക്ക് ജോ​ലി ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണം.
കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി.​തോ​മ​സ്, സെ​ക്ര​ട്ട​റി കു​ഞ്ഞു​മോ​ന്‍ കെ​ങ്കി​രേ​ത്ത് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌