പു​സ്ത​ക പ്ര​കാ​ശ​നം നാ​ലി​ന് ‌
Saturday, August 1, 2020 10:18 PM IST
തി​രു​വ​ല്ല: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭ തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​ൻ ഫാ. ​മാ​ത്യു ചി​റ​യി​ൽ ലോ​ക്ക് ഡൗ​ൺ കാ​ല​ത്ത് ര​ചി​ച്ച "യേ​ശു സൗ​ഖ്യ​ദാ​യ​ക​ൻ' എ​ന്ന ഗ്ര​ന്ഥം വി​ശു​ദ്ധ ജോ​ൺ മ​രി​യ വി​യാ​നി​യു​ടെ തി​രു​നാ​ൾ ദി​ന​മാ​യ നാ​ലി​നു രാ​വി​ലെ പ​ത്തി​ന് തി​രു​വ​ല്ല മേ​രി​ഗി​രി ബി​ഷ​പ്സ് ഹൗ​സി​ൽ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യും. സു​വി​ശേ​ഷ​ങ്ങ​ളി​ലെ യേ​ശു​വി​ന്‍റെ അ​ത്ഭു​ത രോ​ഗ​ശാ​ന്തി​ക​ളാ​ണ് ഗ്ര​ന്ഥ​ത്തി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്ര​ന്ഥ​കാ​ര​ന്‍റെ മൂ​ന്നാം ഗ്ര​ന്ഥ​മാ​ണി​ത്. ച​ങ്ങ​നാ​ശേ​രി റൂ​ബി​ന​ഗ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാം​ഗ​മാ​യ ഫാ. ​മാ​ത്യു ചി​റ​യി​ൽ കു​രി​ശു​മു​ട്ടം, വാ​ലാ​ങ്ക​ര ഇ​ട​വ​ക​ക​ളു​ടെ വി​കാ​രി​യും അ​തി​രൂ​പ​ത സു​വി​ശേ​ഷ സം​ഘം ഡ​യ​റ​ക്ട​റു​മാ​ണ്.‌