റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം നാ​ളെ ‌
Saturday, August 1, 2020 10:18 PM IST
റാ​ന്നി: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ക്കും. 3.15 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് 9650 ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​മു​ള്ള മൂ​ന്നു നി​ല കെ​ട്ടി​ടം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

ഹാ​ബി​റ്റാ​റ്റ് ക​മ്പ​നി​ക്കാ​യി​രു​ന്നു നി​ര്‍​മാ​ണ​ച്ചു​മ​ത​ല. താ​ഴ​ത്തെ ര​ണ്ടു നി​ല​ക​ളി​ലാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​ന്നി​വ​രു​ടെ കാ​ബി​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ്, മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ​തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി ഓ​ഫീ​സ് എ​ന്നി​വ​യും മൂ​ന്നാ​മ​ത്തെ നി​ല​യി​ല്‍ 250 പേ​ര്‍​ക്കി​രി​ക്കാ​വു​ന്ന കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഇ​തോ​ടെ നി​ല​വി​ല്‍ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക്ഷീ​ര​വി​ക​സ​ന ഓ​ഫീ​സ്, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ്, ഐ​സി​ഡി​എ​സ് ഓ​ഫീ​സ് എ​ന്നി​വ പ​ഴ​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി പ്ര​വ​ര്‍​ത്തി​പ്പി​ക്കാ​നാ​കും. ‌

വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി​യാ​ണ് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു പ​റ​ഞ്ഞു. മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​നാ​കും. ‌