ക​ല്ലും മ​ണ്ണും റോ​ഡി​ലേ​ക്ക് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു ‌
Saturday, August 1, 2020 10:18 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ൽ മി​ത്ര​പു​രം ഒ​ന്നാം വാ​ർ​ഡി​ൽ മ​ണ്ണും വ​ലി​യ ക​ല്ലും റോ​ഡി​ലേ​ക്ക് പ​തി​ച്ച് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ‌
മ​ണ്ണും ക​ല്ലും ഇ​ടി​ഞ്ഞു റോ​ഡി​ൽ വീ​ണാ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത് ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. എം​സി റോ​ഡി​ൽ നി​ന്നും ഗാ​ന്ധി​ന​ഗ​ർ ല​ക്ഷം​വീ​ട് കോ​ള​നി​യി​ലേ​ക്കു പോ​കു​ന്ന ന​ഗ​ര​സ​ഭ റോ​ഡി​ലാ​ണ് വ​ലി​യ ക​ല്ലു​ക​ളും മ​ണ്ണും വീ​ണ​ത്. ന​ഗ​ര​സ​ഭ എ.​ഇ. റ​ഫീ​ക്ക് മു​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഉ​മ്മ​ൻ​തോ​മ​സും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. അ​ടി​യ​ത്ത​മാ​യി വ​ലി​യ ക​ല്ലു​ക​ളും മ​ണ്ണും മാ​റ്റി റോ​ഡ്‌ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ഉ​മ്മ​ൻ തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.‌
വ​ലി​യ ക​ല്ലാ​ണ് റോ​ഡി​ലേ​ക്ക് വീ​ണ് കി​ട​ക്കു​ന്ന​ത്. അ​തി​നാ​ൽ മ​ണ്ണ് മാ​ന്തി ഉ​പ​യോ​ഗി​ച്ച് മാ​റ്റാ​ൻ ക​ഴി​യു​മോ​യെ​ന്ന​ത് സം​ശ​യ​മാ​ണ്. സം​ഭ​വം ന​ട​ക്കു​ന്ന​ത് പു​ല​ർ​ച്ചെ​യാ​യ​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യിപ​ക​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും ആ​ൾ സ​ഞ്ചാ​ര​വു​മു​ള്ള റോ​ഡാ​ണി​ത്.‌