റാ​ന്നി​യി​ലെ ആ​ര​ബി​ള്‍ ലാ​ന്‍​ഡി​ലെ അ​വ​കാ​ശ​ങ്ങ​ള്‍ ക​വ​രി​ല്ല ; തെ​റ്റി​ധാ​ര​ണ​ജ​ന​ക​മാ​യ ഉ​ത്ത​രവി​ല്‍ ന​ട​പ​ടി: മ​ന്ത്രി രാ​ജു ‌
Saturday, August 1, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി വ​നം ഡി​വി​ഷ​നി​ല്‍ ആ​ര​ബി​ള്‍ ലാ​ൻ​ഡാ​യി കൃ​ഷി ആ​വ​ശ്യ​ങ്ങ​ള്‍​ക്കും വീ​ട് വ​യ്ക്കു​ന്ന​തി​നു​മാ​യി പ​ട്ട​യം ന​ല്‍​കി​യി​ട്ടു​ള്ള 1536.82 ഹെ​ക്ട​ര്‍ ഭൂ​മി തി​രി​കെ വ​ന​ഭൂ​മി​യാ​ക്കി​യ​താ​യും നി​ല​വി​ല്‍ കൈ​വ​ശ​ക്കാ​രാ​യ പ​ട്ടാ​ദാ​ര്‍​മാ​ര്‍ അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മെ​ന്ന രീ​തി​യി​ലു​ള്ള പ്ര​ചാ​ര​ണം അ​ടി​സ്ഥാ​ന​ര​ഹി​ത​മെ​ന്ന് മ​ന്ത്രി കെ. ​രാ​ജു.

1970 ലെ ​ആ​ര​ബി​ള്‍ ഫോ​റ​സ്റ്റ് ലാ​ന്‍​ഡ് അ​സൈ​ന്‍​മെ​ന്‍റ് ച​ട്ട പ്ര​കാ​രം പ​ട്ട​യം ന​ല്‍​ക​പ്പെ​ട്ട​താ​ണ് 1536.82 ഹെ​ക്ട​ര്‍ ഭൂ​മി. ഈ ​ഭൂ​മി​യി​ല്‍ പ​ട്ടാ​ദാ​ര്‍​മാ​ര്‍​ക്ക് നി​ല​വി​ലു​ള്ള ഒ​രു അ​വ​കാ​ശ​വും ന​ഷ്ട​പ്പെ​ടു​ക​യി​ല്ല. ‌

ചേ​ത്ത​യ്ക്ക​ല്‍ റി​സ​ര്‍​വ് എ​ന്ന പേ​രി​ല്‍ അ​ന്തി​മ​വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള റി​സ​ര്‍​വ് വ​ന​ത്തി​ലെ പ​തി​ച്ചു ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത 4.3440 ഹെ​ക്ട​ര്‍ ഭൂ​മി​യി​ല്‍ മ​ര​ങ്ങ​ള്‍ മു​റി​ക്കു​ക​യും പാ​റ​ഖ​ന​ന​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ക​യും ചെ​യ്ത​താ​യി മ​ന​സി​ലാ​ക്കി​യ​പ്പോ​ള്‍ അ​ന​ധി​കൃ​ത​മാ​യി മ​രം​മു​റി​ച്ച വി​ഷ​യ​ത്തി​ല്‍ മ​ഹ​സ​ര്‍ എ​ഴു​തി തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും പാ​റ​ഖ​ന​ന​ത്തി​ന് അ​ന​ധി​കൃ​ത​മാ​യി ല​ഭ്യ​മാ​ക്കി​യ നി​രാ​ക്ഷേ​പ​പ​ത്രം റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. ഭൂ​മി ആ​ര​ബി​ള്‍ ലാ​ന്‍​ഡ് ച​ട്ട പ്ര​കാ​രം പ​ട്ട​യം ന​ല്‍​കി​യി​ട്ടു​ള്ള​ത​ല്ല. ‌തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ ഏ​തെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും.

വ​നം വ​കു​പ്പ് ഇ​ക്കാ​ര്യ​ത്തി​ല്‍ പു​തു​താ​യി യാ​തൊ​രു ഉ​ത്ത​ര​വും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. ‌പ​ട്ട​യ​ത്തി​ലെ നി​ബ​ന്ധ​ന​ക​ള്‍ പ്ര​കാ​രം പ്ര​ത്യേ​ക​മാ​യി റി​സ​ര്‍​വ് ചെ​യ്ത ഏ​തെ​ങ്കി​ലും മ​രം ഉ​ണ്ടെ​ങ്കി​ല്‍ അ​തും കൂ​ടാ​തെ തേ​ക്ക്, ഈ​ട്ടി, എ​ബ​ണി, ച​ന്ദ​നം എ​ന്നീ ഇ​ന​ങ്ങ​ളും മു​റി​ക്കു​ന്ന​തി​ന് ആ​ര​ബി​ള്‍ ലാ​ന്‍​ഡി​ല്‍ നി​ല​വി​ല്‍ നി​യ​ന്ത്ര​ണ​മു​ണ്ട്. ഇ​വ ഒ​ഴി​കെ​യു​ള്ള എ​ല്ലാ മ​ര​ങ്ങ​ളു​ടെ​യും ഉ​ട​മ​സ്ഥാ​വ​കാ​ശം പ​ട്ടാ​ദാ​ര്‍​മാ​ര്‍​ക്ക് ത​ന്നെ​യാ​ണ്.

1980ലെ ​കേ​ര​ള വ​ന (സം​ര​ക്ഷ​ണ) നി​യ​മം നി​ല​വി​ല്‍ വ​രു​ന്ന​തി​നു മു​മ്പു ത​ന്നെ 1960 ലെ ​ലാ​ന്‍​ഡ് അ​സൈ​ൻ​മെ​ന്‍റ് ആ​ക്ടി​ന്‍ കീ​ഴി​ല്‍ പു​റ​പ്പെ​ടു​വി​ച്ച 1970 ലെ ​ആ​ര​ബി​ള്‍ ഫോ​റ​സ്റ്റ് ലാ​ന്‍​ഡ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മാ​ണ് പ​ട്ട​യ​ങ്ങ​ള്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​ഭൂ​മി വ​ന​സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന​തു​മ​ല്ല. ‌

ആ​ര​ബി​ള്‍ ഫോ​റ​സ്റ്റ് ലാ​ന്‍​ഡാ​യി പ​ട്ട​യം ല​ഭി​ച്ച് വീ​ടു​വ​ച്ച് കൃ​ഷി​യും മ​റ്റു ഉ​പ​ജീ​വ​ന​മാ​ര്‍​ഗ​ങ്ങ​ളു​മാ​യി ജീ​വി​ച്ചു വ​രു​ന്ന ജ​ന​ങ്ങ​ളെ തെ​റ്റി​ധ​രി​പ്പി​ച്ച് പ്ര​കോ​പി​ത​രാ​ക്കി അ​ന​ധി​കൃ​ത മ​രം​മു​റി​ക്കെ​തി​രെ​യും ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കെ​തി​രെ​യും വ​നം​വ​കു​പ്പ് നി​യ​മാ​നു​സൃ​തം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ തു​ര​ങ്കം വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്.

ആ​ര​ബി​ള്‍ ലാ​ന്‍​ഡി​ലെ പ​ട്ടാ​ദാ​ര്‍​മാ​ര്‍ നി​ല​വി​ല്‍ അ​നു​ഭ​വി​ച്ചു വ​രു​ന്ന എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും തു​ട​ര്‍​ന്നും ല​ഭ്യ​മാ​കു​മെ​ന്ന് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. വി​വി​ധ​ത​ര​ത്തി​ലു​ള്ള വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു ക​ഴി​ഞ്ഞ ഭൂ​മി​യാ​ണി​ത്. ഇ​ത്ത​രം ആ​ര​ബി​ള്‍ ലാ​ന്‍​ഡ് റാ​ന്നി​യി​ല്‍ മാ​ത്ര​മ​ല്ല മ​റ്റു പ​ല ഡി​വി​ഷ​നു​ക​ളി​ലു​മു​ണ്ട്.

റാ​ന്നി ഡി​വി​ഷ​നി​ല്‍ മാ​ത്ര​മാ​യി പ്ര​ത്യേ​ക നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ന്‍ ക​ഴി​യി​ല്ല. ക്വാ​റി​ക്ക് മാ​ത്രം ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യു​ന്ന പാ​റ​ക​ള്‍ നി​റ​ഞ്ഞ കൃ​ഷി​യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി ആ​ര​ബി​ള്‍ ലാ​ന്റാ​യി പ​തി​ച്ചു കൊ​ടു​ക്കാ​റി​ല്ല. ‌

ചേ​ത്ത​യ്ക്ക​ല്‍ റി​സ​ര്‍​വ് എ​ന്ന പേ​രി​ലു​ള്ള റി​സ​ര്‍​വ് വ​ന​ത്തി​ലെ പ​തി​ച്ചു ന​ല്‍​കി​യി​ട്ടി​ല്ലാ​ത്ത സ്വാ​ഭാ​വി​ക വ​ന​മാ​യി നി​ല്‍​ക്കു​ന്ന 4.3440 ഹെ​ക്ട​ര്‍ ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത​ട​ഞ്ഞ​തി​ല്‍ എ​തി​ര്‍​പ്പു​ള്ള ത​ത്പ​ര​ക​ക്ഷി​ക​ളാ​ണ് നി​യ​മ​വി​ധേ​യ​മാ​യ പ​ട്ട​യ​മു​ള്ള ജ​ന​ങ്ങ​ളെ ഇ​ള​ക്കി​വി​ട്ടു ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി രാ​ജു കു​റ്റ​പ്പെ​ടു​ത്തി. പ​ട്ട​യം ല​ഭി​ച്ച് ക​രം അ​ട​ച്ച് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന ഈ ​പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഒ​ന്നും ത​ന്നെ ന​ഷ്ട​പ്പെ​ടു​ക​യി​ല്ലെ​ന്നും ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. ‌