അ​ടൂ​ര്‍ മ​ണ്ഡ​ല​ത്തി​ൽ എ​ട്ട് റോ​ഡു​ക​ള്‍​ക്ക് 1.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു ‌
Saturday, August 1, 2020 10:20 PM IST
അ​ടൂ​ര്‍: നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ എ​ട്ട് ഗ്രാ​മീ​ണ റോ​ഡു​ക​ള്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ദ്ദേ​ശ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യി​ല്‍​പ്പെ​ടു​ത്തി 1.25 കോ​ടി രൂ​പ അ​നു​വ​ദി​ച്ച​താ​യി ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ എം​എ​ല്‍​എ അ​റി​യി​ച്ചു.
മു​മ്പ് 7.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. അ​തി​ന്റെ നി​ര്‍​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.‌
ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മാ​ങ്കൂ​ട്ടം - കു​തി​ര​മു​ക്ക് റോ​ഡി​ന് 25 ല​ക്ഷം രൂ​പ​യും ഓ​ന്തു​പാ​റ-​ച​രു​വി​ള​പ​ടി റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും എം​സി റോ​ഡ് വ​റു​വ​ശേ​രി​പ​ടി റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും വ​ക​യി​രു​ത്തി. തു​മ്പ​മ​ണ്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഇ​ന്ദി​ര ജം​ഗ്ഷ​ന്‍ - പാ​റ​പ്പാ​ട്ട് ഗു​രു​നാ​ഥ​ന്‍​കാ​വ് റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ലെ ത​റ​യി​ല്‍​പ​ടി-​മു​ക​ളി​ല്‍ പ​ടി​ഞ്ഞാ​റ്റ​തി​ല്‍ റോ​ഡി​ന് 15 ല​ക്ഷം രൂ​പ​യും ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ള​യം​കോ​ട്ട്പ​ടി-​താ​ഴ​ത്ത് റോ​ഡി​ന് 15 ല​ക്ഷം രൂ​പ​യും പ​ള്ളി​ക്ക​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൂ​ട്ടി​ങ്ങ​ല്‍ ക്ഷേ​ത്രം- വ​ഞ്ചി​മു​ക്ക് റോ​ഡി​ന് 2.25 ല​ക്ഷം രൂ​പ​യും കു​ന്നും​പു​റ​ത്ത്പ​ടി - വ​ട്ട​ക്കാ​ട്ട്ത​റ​പ്പ​ടി റോ​ഡി​ന് 10 ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ‌