25 പേ​രി​ല്‍ കൂ​ടി കോ​വി​ഡ്, സ​മ്പ​ര്‍​ക്കം 18
Sunday, August 2, 2020 10:18 PM IST
ഇ​ന്ന​ലെ 19 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 25 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു.
18 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം പ​ട​ര്‍​ന്നി​രി​ക്കു​ന്ന​ത്. അ​ഞ്ചു​പേ​ര്‍ വി​ദേ​ശ​ത്തു​നി​ന്നു വ​ന്ന​വ​രും ര​ണ്ടു​പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും ഉ​ള്‍​പ്പെ​ടു​ന്നു.
ഇ​ന്ന​ലെ വ​രെ ജി​ല്ല​യി​ല്‍ 1557 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ 691 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്.
ഇ​ന്ന​ലെ 19 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1080.
475 പേ​ര്‍ ചി​കി​ത്സ​യി​ലു​ണ്ട്. ഇ​തി​ല്‍ 466 പേ​ര്‍ ജി​ല്ല​യി​ലും ഒ​ മ്പ​തു പേ​ര്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലു​മാ​ണ്.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ വി​ദേ​ശ​ത്തു​നി​ന്നെ​ത്തി​യ​വ​ര്‍ - അ​ടി​ച്ചി​പ്പു​ഴ സ്വ​ദേ​ശി​നി (സൗ​ദി, 42), ഐ​ത്ത​ല സ്വ​ദേ​ശി (ദു​ബാ​യ്, 30), തു​മ്പ​മ​ണ്‍ സ്വ​ദേ​ശി (ദു​ബാ​യ്, 33), നി​ര​ണം നോ​ര്‍​ത്ത് സ്വ​ദേ​ശി (അ​ബു​ദാ​ബി, 49), കോ​ഴി​മ​ല സ്വ​ദേ​ശി (ദു​ബാ​യ്, 31).
ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്ന് വ​ന്ന​വ​ര്‍ - നെ​ല്ലി​ക്ക​മ​ണ്‍ സ്വ​ദേ​ ശി (പ​ശ്ചി​മ​ബം​ഗാ​ള്‍, 26), കാ​ വും​ഭാ​ഗം സ്വ​ദേ​ശി (ബം​ഗ​ളൂ​രു, 30).

സ​മ്പ​ര്‍​ക്കം ഏ​റെ​യും ച​ങ്ങ​നാ​ശേ​രി ബ​ന്ധ​ത്തി​ല്‍

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച സ​മ്പ​ര്‍​ക്ക​രോ​ഗി​ക​ളി​ല്‍ ഒ​മ്പ​തു പേ​രും ച​ങ്ങ​നാ​ശേ​രി ബ​ന്ധ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രാ​ണ്. നേ​ര​ത്തെ ച​ങ്ങ​നാ​ശേ​രി ക്ല​സ​റ്റ​റി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ സ​മ്പ​ര്‍​ക്ക​ത്തി​ല്‍​പെ​ട്ട​വ​രാ​ണ് ഇ​വ​രി​ലേ​റെ​യും.
മു​ട്ടാ​ര്‍ സ്വ​ദേ​ശി​യാ​യ പാ​സ്റ്റ​ര്‍, ആ​ഞ്ഞി​ലി​ത്താ​ന​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​ര്‍, കാ​ര​യ്ക്ക​ല്‍ സ്വ​ദേ​ശി എ​ന്നി​വ​ര്‍​ക്കാ​ണ് ഇ​ന്ന​ലെ ച​ങ്ങ​നാ​ശേ​രി സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

കോ​ട്ടാ​ങ്ങ​ല്‍, കു​റ്റ​പ്പു​ഴ, കു​മ്പ​ഴ, അ​ടൂ​ര്‍ ക്ല​സ്റ്റ​റി​ല്‍ ഓ​രോ രോ​ഗി​ക​ള്‍ മാ​ത്രം
കോ​ട്ടാ​ങ്ങ​ല്‍, കു​റ്റ​പ്പു​ഴ, കു​മ്പ​ഴ, അ​ടൂ​ര്‍ ക്ല​സ്റ്റ​റു​ക​ളി​ല്‍ ഇ​ന്ന​ലെ ഓ​രോ​രു​ത്ത​ര്‍​ക്കു വീ​ത​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. കു​മ്പ​ഴ ക്ല​സ്റ്റ​റി​ല്‍ 310, കോ​ട്ടാ​ങ്ങ​ല്‍ 30, കു​റ്റ​പ്പു​ഴ 30, അ​ടൂ​ര്‍ 92 എ​ന്നി​ങ്ങ​നെ​യാ​ണ് നി​ല​വി​ല്‍ ക്ല​സ്റ്റ​റു​ക​ളി​ലെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം.
പ​ത്ത​നം​തി​ട്ട എ​ആ​ര്‍ ക്യാ​മ്പ ്ക്ല​സ്റ്റ​റി​ല്‍ നി​ന്നു മൂ​ന്നു​ദി​വ​സ​മാ​യി പു​തി​യ രോ​ഗ​ബാ​ധി​ത​രി​ല്ലെ​ന്ന​ത് ആ​ശ്വാ​സ​മാ​യി. നി​ല​വി​ല്‍ 10 പേ​ര്‍​ക്കാ​ണ് എ​ആ​ര്‍ ക്യാ​മ്പി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

മൂ​ന്ന് ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​ര്‍​കൂ​ടി പോ​സി​റ്റീ​വ്

ഇ​ന്ന​ലെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ടി​യു​ണ്ട്. ഇ​തി​ലൊ​രാ​ള്‍ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ല്‍ ഡ്യൂ​ട്ടി നോ​ക്കി​യി​രു​ന്ന സ്റ്റാ​ഫ് ന​ഴ്‌​സാ​ണ്.
മ​റ്റൊ​രാ​ള്‍ കി​ട​ങ്ങ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ന​ഴ്‌​സാ​ണ്. മെ​ഴു​വേ​ലി​യി​ല്‍ മ​രി​ച്ച കോ​വി​ഡ് ബാ​ധി​ത​ന്‍റെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ല്‍ ന​ഴ്‌​സു​ണ്ടാ​യി​രു​ന്നു. കു​മ്പ​നാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മ​റ്റൊ​രു ന​ഴ​സി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അ​യി​രൂ​ര്‍ സ്വ​ദേ​ശി​യാ​യ ഇ​വ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല.

കോ​ട​തി ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ്

റാ​ന്നി മു​ന്‍​സി​ഫ് കോ​ട​തി​യി​ലെ ക്ലാ​ര്‍​ക്കി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സ​മ്പ​ര്‍​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​റ​ന്മു​ള സ്വ​ദേ​ശി​ക​ളാ​ണ്.