റാ​ന്നി മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, August 2, 2020 10:18 PM IST
റാ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​ജു ഏ​ബ്ര​ഹാം എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും.
രാ​വി​ലെ 10.30ന് ​എ​ഴു​മ​റ്റൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ തെ​ള്ളി​യൂ​ര്‍- പാ​റ​ക്ക​ട​വ് പാ​ലം ഉ​ദ്ഘാ​ട​നം (25 ല​ക്ഷം),
11ന് ​എം​എ​ല്‍​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ച്ച എ​ഴു​മ​റ്റൂ​ര്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കെ​ട്ടി​ടം, 11.30 ന് ​എ​ഴു​മ​റ്റൂ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് പു​തി​യ കെ​ട്ടി​ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം (മൂ​ന്ന് കോ​ടി) എ​ന്നി​വ​യു​ടെ​യും 12ന് ​ഇ​ട​മു​റി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ കെ​ട്ടി​ട (3.7 കോ​ടി) നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും വൈ​കു​ന്നേ​രം 4.30 ന് ​ഉ​തി​മൂ​ട് പേ​രൂ​ര്‍​ച്ചാ​ല്‍ റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ല്‍ പു​ന​രു​ദ്ധ​രി​ക്കു​ന്ന​തി​ന്‍റെ (3.75 കോ​ടി) നി​ര്‍​മാ​ണോ​ദ്ഘാ​ട​ന​വും ന​ട​ക്കും.