വീ​ട്ടി​ലി​രു​ന്ന് ഡോ​ക്ട​റെ കാ​ണാം; ഇ ​സ​ഞ്ജീ​വ​നി പ​ദ്ധ​തി​യി​ൽ പ​രി​ശീ​ല​നം ‌‌
Monday, August 3, 2020 10:18 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് 19 മ​ഹാ​മാ​രി​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ആ​രോ​ഗ്യ വ​കു​പ്പി​നൊ​പ്പം മു​ന്‍​നി​ര പോ​രാ​ളി​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശാ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന ആ​ശ്ര​യം പ​രി​പാ​ടി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.
ജി​ല്ല​യി​ലെ 54 പ​ഞ്ചാ​യ​ത്തി​ലെ​യും മൂ​ന്ന് ന​ഗ​ര​സ​ഭ​ക​ളി​ലെ​യും ഓ​രോ ആ​ശാ​പ്ര​തി​നി​ധി​യു​മാ​യി സം​സാ​രി​ച്ച് ജോ​ലി സം​ബ​ന്ധ​മാ​യ ആ​ശ​ങ്ക​ക​ള്‍ പ​രി​ഹ​രി​ക്കാ​നാ​ണ് പ​രി​പാ​ടി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 16 പ​ഞ്ചാ​യ​ത്തി​ലെ പ്ര​തി​നി​ധി​ക​ളു​മാ​യി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ. ​എ​ബി സു​ഷ​ന്‍ സം​വ​ദി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ആ​ശ​ങ്ക​ളും പ്ര​തി​നി​ധി​ക​ള്‍ പ​ങ്കു​വ​ച്ചു. എ​ല്ലാ ആ​ശ​ങ്ക​ക​ളും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ​യും സ്റ്റേ​റ്റ് മി​ഷ​ന്‍ ഡ​യ​റ​ക്ട​റു​ടെ​യും ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഉ​റ​പ്പു​ന​ല്‍​കി. ‌തു​ട​ര്‍​ന്ന് ഇ-​സ​ഞ്ജീ​വ​നി എ​ന്ന ടെ​ലി​മെ​ഡി​സി​ന്‍ സം​വി​ധാ​ന​ത്തെ​ക്കു​റി​ച്ച് ആ​ശാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ജി​ല്ലാ ആ​ശാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ല​യ സി. ​ചാ​ക്കോ പ​രി​ശീ​ല​നം ന​ല്‍​കി. കോ​വി​ഡ് കാ​ല​ത്ത് ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം ഒ​ഴി​വാ​ക്കി വീ​ട്ടി​ലി​രു​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ ഡോ​ക്ട​റെ കാ​ണാ​നു​ള്ള സം​വി​ധാ​ന​മാ​ണ് ഇ-​സ​ഞ്ജീ​വ​നി. ‌