കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​ല്‍​റ്റി പാ​ന​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്തു
Tuesday, August 4, 2020 10:33 PM IST
കോ​ന്നി: നി​ർ​ദി​ഷ്ട സ​ർ​ക്കാ​ർ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ എ​ല്‍​റ്റി പാ​ന​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്തു. കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി നി​ല​വ​ള​ക്കു കൊ​ളു​ത്തി ക​മ്മീ​ഷ​നിം​ഗ് നി​ര്‍​വ​ഹി​ച്ചു. ഇ​തോ​ടു കൂ​ടി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ നാ​ല് നി​ല​ക​ളി​ലു​മു​ള്ള ഫാ​ൻ, ലൈ​റ്റ്, പ്ല​ഗ് പോ​യി​ന്‍റു​ക​ള്‍ തു​ട​ങ്ങി​യ​വ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി. ഒ​രു കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് എ​ല്‍​റ്റി പാ​ന​ല്‍ സ്ഥാ​പി​ച്ച​ത്.

ബാം​ഗ​ളു​രു കേ​ന്ദ്ര​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​വി സി​സ്റ്റം​സ് ലി​മി​റ്റ​ഡാ​ണ് എ​ല്‍​റ്റി പാ​ന​ല്‍ സ​പ്ലൈ ചെ​യ്ത​ത്. എ​റ​ണാ​കു​ള​ത്തു​ള്ള ഷൈ​ന്‍ ഇ​ല​ക്ട്രി​ക്ക​ല്‍​സ് എ​ന്ന സ്ഥാ​പ​ന​മാ​ണ് എ​ല്‍​റ്റി പാ​ന​ല്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ഉ​പ​ക​രാ​ര്‍ എ​ടു​ത്ത​ത് നി​ര്‍​വ​ഹി​ച്ച​ത്.

16 മീ​റ്റ​ര്‍ നീ​ള​മു​ള്ള എ​ല്‍​റ്റി പാ​ന​ലാ​ണ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. നാ​ല് 2500 ആം​പി​യ​ര്‍ എ​യ​ര്‍ സ​ര്‍​ക്യൂ​ട്ട് ബ്രേ​ക്ക​റും, 2500 ആം​പി​യ​റി​ന്‍റെ എ​യ​ര്‍ സ​ര്‍​ക്യൂ​ട്ട് ബ്രേ​ക്ക​ര്‍ ക​പ്ള​റും, 2000 ആ​പി​യ​റി​ന്‍റെ നാ​ല് ബ്രേ​ക്ക​റും എ​ല്‍​റ്റി പാ​ന​ലി​ന്‍റെ ഭാ​ഗ​മാ​യി ഉ​ണ്ട്. മെ​യി​ന്‍ എ​ല്‍​റ്റി പാ​ന​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ്ത് ചാ​ര്‍​ജു ചെ​യ്ത​തോ​ടു കൂ​ടി നാ​ലു നി​ല ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ത്തും വൈ​ദ്യു​തി ല​ഭ്യ​മാ​യി.ക​മ്മീ​ഷ​നിം​ഗി​ന്‍റെ ഭാ​ഗ​മാ​യി ദീ​പം തെ​ളി​യി​ച്ച​തോ​ടൊ​പ്പം സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ​വും എം​പി നി​ര്‍​വ​ഹി​ച്ചു. നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന 11 കെ​വി​യു​ടെ എ​ച്ച്റ്റി സ​പ്ലൈ വ​ര്‍​ക്കി​ന്‍റെ ക​മ്മീ​ഷ​നിം​ഗും ഉ​ട​ന്‍ ത​ന്നെ ന​ട​ത്തു​മെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു. ഇ​തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം പൂ​ര്‍​ത്തി​യാ​കും. 750 കെ​വി​യു​ടെ ര​ണ്ട് ഡീ​സ​ല്‍ ജ​ന​റേ​റ്റ​ര്‍, എ​ച്ച്‌​വി​എ​സി എ​ന്നി​വ​യു​ടെ നി​ര്‍​മാ​ണ​വും അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് എം​എ​ല്‍​എ പ​റ​ഞ്ഞു.
യോ​ഗ​ത്തി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​ന്നി​യൂ​ര്‍ പി.​കെ, മെ​ഡി​ക്ക​ല്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി.​എ​സ്. വി​ക്ര​മ​ന്‍, അ​രു​വാ​പ്പു​ലം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കോ​ന്നി വി​ജ​യ​കു​മാ​ര്‍, എ​ച്ച്എ​ല്‍​എ​ല്‍ പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ ര​തീ​ഷ് കു​മാ​ര്‍, നാ​ഗാ​ര്‍​ജു​ന ക​മ്പ​നി പ്രോ​ജ​ക്ട് മാ​നേ​ജ​ര്‍ അ​ജ​യ​കു​മാ​ര്‍, ഡി​ജി​എം ഡി.​സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.