ആ​റ​ന്മു​ള​യി​ലും അ​ഞ്ച് വ​ള്ള​ങ്ങ​ളെ​ത്തി
Saturday, August 8, 2020 10:28 PM IST
ആ​റ​ന്മു​ള: 2018 ലെ ​മ​ഹാ​പ്ര​ള​യ​ത്തി​ന്റെ ഓ​ര്‍​മ്മ​ക​ള്‍ പേ​റു​ന്ന ആ​റ​ന്മു​ള​ക്കാ​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി കൊ​ല്ല​ത്തു നി​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളാ​യ ര​ക്ഷ​ക​രെ​ത്തി. കൊ​ല്ല​ത്തു നി​ന്നു ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി ജി​ല്ല​യി​ല്‍ എ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ത്ത് വ​ള്ള​ങ്ങ​ളി​ല്‍ അ​ഞ്ച് വ​ള്ള​ങ്ങ​ള്‍ ആ​റ​ന്മു​ള​യി​ല്‍ വി​ന്യ​സി​ച്ചു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ഞ്ചു വ​ള്ള​ങ്ങ​ള്‍ ആ​റ​ന്മു​ള​യി​ല്‍ എ​ത്തി​ച്ച​ത്.

വെ​ള്ള​പ്പൊ​ക്കം ഉ​ണ്ടാ​കു​ന്ന പ​ക്ഷം ആ​ദ്യം മു​ത​ല്‍ ആ​റ്റി​ല്‍ കൂ​ടി ത​ന്നെ ആ​റ​മു​ള, മ​ല്ല​പ്പു​ഴ​ശേ​രി, കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും അ​ക്ക​ര പ്ര​ദേ​ശ​മാ​യ കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി, ഇ​ര​വി​പേ​രൂ​ര്‍, പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​രു പോ​ലെ എ​ത്തി ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​തി​നാ​ണ് ആ​റ​ന്മു​ള​യി​ലെ പ​മ്പാ ന​ദീ​തീ​ര​ത്തു ത​ന്നെ വ​ള്ള​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വെ​ള്ള​പ്പൊ​ക്ക കാ​ല​ത്തും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി എ​ത്തി ചേ​ര്‍​ന്ന അ​തേ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ത​ന്നെ​യാ​ണ് ഇ​ക്കു​റി​യും ആ​റ​ന്മു​ള​യി​ല്‍ എ​ത്തി​യി​രി​ക്കു​ന്ന​ത്.