വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ, പ​മ്പ ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്നു
Saturday, August 8, 2020 10:32 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത​മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ പ​മ്പ സം​ഭ​ര​ണി തു​റ​ന്നേ​ക്കു​മെ​ന്ന് മു​ന്ന​റി​യി​പ്പ്.
ജ​ല​നി​ര​പ്പ് മീ​റ്റ​റി​ല്‍ എ​ത്തി​യ​തോ​ടെ നീ​ല അ​ല​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​ള്ള ജ​ല​മൊ​ഴു​ക്ക് കൂ​ടി പ​രി​ശോ​ധി​ച്ചു മാ​ത്ര​മേ തു​റ​ക്കു​ക​യു​ള്ളൂ.
പ​മ്പ​യി​ലെ ജ​ല​നി​ര​പ്പ് മൂ​ന്ന് അ​ടി കൂ​ടി വ​ര്‍​ധി​ച്ചാ​ല്‍ തു​റ​ക്കു​മെ​ന്ന മു​ന്ന​റി​ചി​പ്പാ​ണ് ന​ല്‍​കി​യി​ട്ടു​ള്ള​ത്.
ഇ​ന്ന​ലെ രാ​വി​ലെ വ​രെ​യു​ള്ള 24 മ​ണി​ക്കൂ​ര്‍ ക​ണ​ക്കി​ല്‍ പ​മ്പ​യു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ത്ത് 207 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ല്‍ 195 മി​ല്ലി​മീ​റ്റ​റും മ​ഴ ല​ഭി​ച്ചു.
ഇ​ടു​ക്കി​യി​ല്‍ ല​ഭി​ച്ച​തി​ലും അ​ധി​ക​മ​ഴ​യാ​ണ് ശ​ബ​രി​ഗി​രി​യി​ല്‍ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
അ​തു​കൊ​ണ്ടു​ത​ന്നെ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്. പ​മ്പ​യി​ലെ ജ​ല​നി​ര​പ്പ് 982.5 മീ​റ്റ​റി​ലും ക​ക്കി​യി​ല്‍ 965.75 മീ​റ്റ​റി​ലും എ​ത്തി​യി​രു​ന്നു.
പ​മ്പ​യി​ല്‍ 986.33 മീ​റ്റ​റും ക​ക്കി​യി​ല്‍ 981.45 മീ​റ്റ​റു​മാ​ണ് ശേ​ഷി.
ര​ണ്ട് സം​ഭ​ര​ണി​ക​ളി​ലും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​ദി​നം പ​ത്തു​ശ​ത​മാ​ന​ത്തി​ല​ധി​കം ജ​ല​സം​ഭ​ര​ണ​ത്തോ​ത് ഉ​യ​രു​ന്നു​ണ്ട്.
മൂ​ഴി​യാ​ര്‍, മ​ണി​യാ​ര്‍ സം​ഭ​ര​ണി​ക​ളു​ടെ ഷ​ട്ട​റു​ക​ള്‍ നേ​ര​ത്ത​ത​ന്നെ തു​റ​ന്നി​രി​ക്കു​ക​യാ​ണ്.