പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ പ​ത്ത​നം​തി​ട്ട; ക​ര ക​വി​ഞ്ഞ് ന​ദി​ക​ള്‍
Saturday, August 8, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ മ​ഴ​യ്ക്കു ഇ​ന്ന​ലെ നേ​രി​യ ശ​മ​ന​മു​ണ്ടാ​യെ​ങ്കി​ലും പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​യി. ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ദി​ക​ളെ​ല്ലാം ക​ര​ക​വി​ഞ്ഞ് വെ​ള്ള​മെ​ത്തി​യ​തോ​ടെ​യാ​ണ് നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ടാ​യ​ത്. വെ​ള്ളി​യാ​ഴ്ച പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞ​ത്. പ​മ്പ, മ​ണി​മ​ല, അ​ച്ച​ന്‍​കോ​വി​ല്‍ ന​ദി​ക​ളി​ല്‍ ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ നീ​രൊ​ഴു​ക്കാ​യി​രു​ന്നു.

എ​ന്നാ​ല്‍ പ​മ്പ​യി​ലും അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലും വെ​ള്ളം ഉ​യ​രാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഈ ​ന​ദി​ക​ളി​ല്‍ വെ​ള്ളം കു​റ​ഞ്ഞു​വ​ന്നു. ഇ​തോ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി. പ​മ്പ ത്രി​വേ​ണി മു​ത​ല്‍ പ​മ്പ​യു​ടെ തീ​ര​ങ്ങ​ളി​ല്‍ നി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍​ക്കേ വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. പ​മ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​സ് വേ​ക​ളി​ല്‍ നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ഒ​റ്റ​പ്പെ​ട്ടു പോ​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പാ​ത തു​റ​ക്കാ​നാ​യി.

അ​ത്തി​ക്ക​യം, വ​ട​ശേ​രി​ക്ക​ര ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ള​വും രാ​വി​ലെ ത​ന്നെ ഇ​റ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ലും റോ​ഡു​ക​ളി​ലും ക​യ​റി​ക്കി​ട​ന്ന വെ​ള്ള​വും ഇ​റ​ങ്ങി. ക​ട​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്ന് വ്യാ​പാ​രി​ക​ള്‍ ശു​ചീ​ക​ര​ണം ന​ട​ത്തി. മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ സാ​ധ​ന​ങ്ങ​ള്‍ തി​രി​കെ​യെ​ടു​ത്തു തു​ട​ങ്ങി​യി​ട്ടി​ല്ല.

അ​യി​രൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ആ​റ​ന്മു​ള പ്ര​ദേ​ശം പ്ര​ള​യ​ക്കെ​ടു​തി​യി​ലാ​ണ്. ചെ​ങ്ങ​ന്നൂ​ര്‍ പാ​ത​യി​ല്‍ ആ​റ​ന്മു​ള സ​ത്ര​ക്ക​ട​വി​ല്‍ വെ​ള്ളം​ക​യ​റി ഗ​താ​ഗ​തം മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. എ​ഴി​ക്കാ​ട് കോ​ള​നി​യി​ല​ട​ക്കം വെ​ള്ളം ക​യ​റി. ആ​റ​ന്മു​ള​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും കെ​ടു​തി​ക​ള്‍ തു​ട​രു​ക​യാ​ണ്.
അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ലെ ജ​ല​നി​ര​പ്പും ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ കു​റ​ഞ്ഞു​തു​ട​ങ്ങി.

കോ​ന്നി, പ്ര​മാ​ടം, വ​ള്ളി​ക്കോ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു വെ​ള്ളം ഇ​റ​ങ്ങി​ത്തു​ട​ങ്ങി. പ​ത്ത​നം​തി​ട്ട ന​ഗ​ര ഭാ​ഗ​ങ്ങ​ളി​ലേ​ക്കും അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ നി​ന്നു വെ​ള്ള​മെ​ത്തി​യി​രു​ന്നു. ഓ​മ​ല്ലൂ​ര്‍, ചെ​ന്നീ​ര്‍​ക്ക​ര, തു​മ്പ​മ​ണ്‍ പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യെ​ങ്കി​ലും ഇ​റ​ങ്ങി​ത്തു​ട​ങ്ങി. പ​ന്ത​ള​ത്തും പ്ര​ള​യം കാ​ര്യ​മാ​യ ന​ഷ്ട​മു​ണ്ടാ​ക്കി​യി​ല്ല. ക​ട​യ്ക്കാ​ട്ട് അ​ഞ്ച് വീ​ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് വെ​ള്ളം ക​യ​റി​യ​ത്. ഇ​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു.