പ​മ്പ ത്രി​വേ​ണി​യി​ല്‍ വെ​ള്ളം ഇ​റ​ങ്ങി, ത​ന്ത്രി ന​ട​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​യി
Saturday, August 8, 2020 10:34 PM IST
പ​ത്ത​നം​തി​ട്ട: വെ​ള്ള​പ്പൊ​ക്ക​ത്തേ തു​ട​ര്‍​ന്ന് യാ​ത്ര ത​ട​സ​പ്പെ​ട്ടു കി​ട​ന്ന പ​മ്പ ത്രി​വേ​ണി​യി​ല്‍ നി​ന്ന് ഇ​ന്ന​ലെ വെ​ള്ളം ഇ​റ​ങ്ങി.
നി​റ​പു​ത്ത​രി ഉ​ത്സ​വ​ത്തി​നാ​യി ശ​ബ​രി​മ​ല​യി​ല്‍ ന​ട തു​റ​ക്കു​ന്ന​തി​നാ​യി എ​ത്തി ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​രും സം​ഘ​വും ന​ട​ന്നാ​ണ് പ​മ്പ ത്രി​വേ​ണി ക​ട​ന്ന​ത്.
വെ​ള്ളം ക​യ​റി​ക്കി​ട​ക്കു​ന്ന​ത് യാ​ത്ര​യ്ക്കു ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് സം​ശ​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഉ​ച്ച​യോ​ടെ വെള്ളം ഇ​റ​ങ്ങി​യ​ത് ആ​ശ്വാ​സ​മാ​യി.