മു​ൻ​ക​രു​ത​ലൊ​രു​ക്കി പ​ന്പാ ഡാം ​തു​റ​ന്നു
Sunday, August 9, 2020 9:47 PM IST
പ​ത്ത​നം​തി​ട്ട: ശ​ബ​രി​ഗി​രി ജ​ല​വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ പ​മ്പ ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ ഇ​ന്ന​ലെ തു​റ​ന്ന​ത് സു​ര​ക്ഷാ മു​ന്‍​ക​രു​ത​ലി​ന്‍റെ ഭാ​ഗം. ര​ണ്ടു​വ​ര്‍​ഷം മു​മ്പ് മ​ഹാ​പ്ര​ള​യം സൃ​ഷ്ടി​ച്ച ആ​ഘാ​ത​മാ​ണ് ഇ​ത്ത​ര​മൊ​രു മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ പ്രേ​രി​പ്പി​ച്ച​ത്.

പ​മ്പ സം​ഭ​ര​ണി​യു​ടെ ശേ​ഷി പൂ​ര്‍​ണ​തോ​തി​ലെ​ത്തു​ന്ന​തി​നു മു​മ്പാ​ണ് ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ ര​ണ്ടോ​ടെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. ആ​റ് ഷ​ട്ട​റു​ക​ള്‍ തു​റ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി​യി​രു​ന്നു. വൈ​കു​ന്നേ​രം നാ​ല് ഷ​ട്ട​റു​ക​ള്‍ കൂ​ടി തു​റ​ന്നു.

ഷ​ട്ട​റു​ക​ള്‍ 60 സെ​ന്‍റി മീ​റ്റ​ര്‍ വീ​തം ഉ​യ​ര്‍​ത്തി സെ​ക്ക​ന്‍​ഡി​ല്‍ 82 ഘ​ന​മീ​റ്റ​ര്‍ ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​ണ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ര്‍​മാ​ന്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​കി​യ​ത്. 986.33 മീ​റ്റ​റാ​ണ് പ​മ്പ​യു​ടെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 983.45 മീ​റ്റ​റി​ലെ​ത്തി. നേ​ര​ത്തെ ജ​ല​നി​ര​പ്പ് 982 മീ​റ്റ​റി​ലെ​ത്തി​യ​പ്പോ​ള്‍ ശ​നി​യാ​ഴ്ച നീ​ല അ​ല​ര്‍​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് രാ​ത്രി​യോ​ടെ ജ​ല​നി​ര​പ്പ് 983.50 മീ​റ്റ​റി​ലെ​ത്തി​യ​പ്പോ​ള്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ന​ല്‍​കി.

സാ​ധാ​ര​ണ​നി​ല​യി​ല്‍ 984.50 മീ​റ്റ​റി​ലെ​ത്തു​മ്പോ​ള്‍ റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യാ​ണ് തു​റ​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ തു​ട​ര്‍​ന്ന​തി​നാ​ലും പ​മ്പാ​ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലേ​ക്കെ​ത്തു​ന്ന​തി​നാ​ലും പ്ര​ള​യ​ത്തി​ന്‍റെ ആ​ഘാ​തം കു​റ​യ്ക്കാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നേ​ര​ത്തെ തു​റ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

പ​മ്പാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് ജ​ല​സേ​ച​ന വ​കു​പ്പ് തു​ട​ര്‍​ച്ച​യാ​യി വീ​ക്ഷി​ച്ച് മു​ന്‍​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന നി​ര്‍​ദേ​ശ​വും ക​ള​ക്ട​ര്‍ ന​ല്‍​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് പ​മ്പ​യു​ടെ തീ​ര​ത്തു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ള്‍ പ്ര​ത്യേ​ക മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ് അ​ട​ക്കം ന​ട​ത്തി ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.

2018ലെ ​പ്ര​ള​യ​കാ​ല​ത്തും ആ​ദ്യം പ​മ്പ സം​ഭ​ര​ണി തു​റ​ന്നി​രു​ന്നു. ഓ​ഗ​സ്റ്റ് ഒ​മ്പ​തി​നാ​ണ് അ​ന്നും സം​ഭ​ര​ണി​യു​ടെ ര​ണ്ട് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.

മ​ഴ കു​റ​ഞ്ഞ​തോ​ടെ ഷ​ട്ട​റു​ക​ള്‍ അ​ട​ച്ചു​വെ​ങ്കി​ലും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും തു​റ​ന്നു. മ​ഴ ശ​ക്ത​മാ​യി തു​ട​ര്‍​ന്ന​തി​നാ​ല്‍ ഓ​ഗ​സ്റ്റ് 14ന് ​ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യും പ​മ്പ​യും ഒ​ന്നി​ച്ച് തു​റ​ക്കേ​ണ്ടി വ​ന്ന​തോ​ടെ​യാ​ണ് പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ അ​തി​രൂ​ക്ഷ​മാ​കു​ക​യും ചെ​യ്തു.

മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പ​മ്പ സം​ഭ​ര​ണി തു​റ​ന്നി​രു​ന്നു.

പ​മ്പ, ക​ക്കി സം​ഭ​ര​ണി​ക​ളു​ടെ വൃ​ഷ്ടി പ്ര​ദേ​ശ​ങ്ങ​ളി​ല്‍ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്.
ഇ​ന്ന​ലെ രാ​വി​ലെ​വ​രെ​യു​ള്ള 24 മ​ണി​ക്കൂ​ര്‍ ക​ണ​ക്കി​ല്‍ പ​മ്പ​യു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് 91 മി​ല്ലി​മീ​റ്റ​റും ക​ക്കി​യി​ല്‍ 125 മി​ല്ലി​മീ​റ്റ​റു​മാ​ണ് മ​ഴ ല​ഭി​ച്ച​ത്.

ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ല്‍ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 967.42 മീ​റ്റ​റാ​ണ് ജ​ല​നി​ര​പ്പ്. 981.46 മീ​റ്റ​റാ​ണ് ക​ക്കി​യു​ടെ പൂ​ര്‍​ണ​സം​ഭ​ര​ണ​ശേ​ഷി.

973.36 മീ​റ്റ​റി​ല്‍ ജ​ല​നി​ര​പ്പ് എ​ത്തി​യാ​ല്‍ നീ​ല അ​ല​ര്‍​ട്ട് ന​ല്‍​കും. 974.36 മീ​റ്റ​റി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ടും 974.86 മീ​റ്റ​റി​ല്‍ റെ​ഡ് അ​ല​ര്‍​ട്ടും ന​ല്‍​കും.