കോ​വി​ഡ് ഭീ​തി വി​ട്ടു മാ​റും മു​മ്പേ തി​ര​ക്കി​ല്‍ അ​മ​ര്‍​ന്ന് കോ​ന്നി
Monday, August 10, 2020 10:22 PM IST
കോ​ന്നി: കോ​വി​ഡ് ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണി​ല്‍ നി​ന്നും കോ​ന്നി​യി​ലെ എ​ല്ലാ വാ​ര്‍​ഡു​ക​ളെ​യും ഒ​ഴി​വാ​ക്കി​യ​തോ​ടെ കോ​ന്നി ടൗ​ണി​ല്‍ വ​ൻ തി​ര​ക്ക്. കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ടു ആ​രോ​ഗ്യ വ​കു​പ്പ് നി​ര്‍​ദേ​ശം പൂ​ര്‍​ണ​മാ​യും അ​വ​ഗ​ണി​ച്ചാ​ണ് ജ​ന​ങ്ങ​ൾ കൂ​ട്ടം ചേ​രു​ന്ന​ത്.

കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​ര​ക്ഷാ ചു​മ​ത​ല​ക​ള്‍ പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടും കോ​ന്നി​യി​ല്‍ യാ​തൊ​രു ന​ട​പ​ടി​ക​ളു​മി​ല്ല. വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തു​ന്ന​വ​രും കാ​ൽ​ന​ട യാ​ത്ര​ക്കാ​രു​മെ​ല്ലാം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും നി​ര​ത്തു​ക​ളി​ലും തി​ങ്ങി നി​റ​ഞ്ഞ കാ​ഴ്ച​യാ​ണ് ക​ണ്ട​ത്. പോ​ലീ​സ് യാ​തൊ​രു നി​യ​ന്ത്ര​ണ​ങ്ങ​ളും എ​വി​ടെ​യും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​മി​ല്ല. സാ​മൂ​ഹി​ക അ​ക​ല​വും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ളും ജ​ന​വും മ​റ​ന്ന മ​ട്ടാ​ണ്.

നി​രീ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രും നി​രീ​ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ടൗ​ണി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും എ​ത്തു​ന്ന​തും കോ​വി​ഡ് വ്യാ​പ​ന ഭീ​തി ഉ​യ​ർ​ത്തു​ന്നു​ണ്ട്.

കോ​ന്നി പോ​സ്റ്റ് ഓ​ഫീ​സ് മു​ത​ൽ താ​ലൂ​ക്കാ​ശു​പ​ത്രി വ​രെ​യും കോ​ന്നി എ​ലി​യ​റ​യ്ക്ക​ൽ മു​ത​ൽ പി​എം റോ​ഡി​ലെ മാ​മ്മൂ​ട് വ​രും ഒ​രു​പോ​ലെ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.