ചി​റ്റാ​റി​ലെ സ​മ​ര​പ്പ​ന്ത​ലി​ൽ മ​ത്താ​യി​യു​ടെ കു​ടും​ബം
Monday, August 10, 2020 10:22 PM IST
ചി​റ്റാ​ർ: വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച കു​ട​പ്പ​ന പ​ടി​ഞ്ഞാ​റെ​ച​രു​വി​ൽ പി.​പി. മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തി​ന് നീ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​സി​സി ന​ട​ത്തു​ന്ന സ​ത്യ​ഗ്ര​ഹം ഏ​ഴു​ദി​നം പൂ​ർ​ത്തി​യാ​ക്കി.
ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്പി​ൽ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ൽ ഇ​ന്ന​ലെ മ​രി​ച്ച പി.​പി.​മ​ത്താ​യി​യു​ടെ ഭാ​ര്യ ഷീ​ബ​മോ​ൾ, മ​ക്ക​ളാ​യ സോ​നാ എ​ൽ​സ മ​ത്താ​യി, ഡോ​നാ എ​ൽ​സ മ​ത്താ​യി എ​ന്നി​വ​രും മാ​താ​വ് എ​ലി​യാ​മ്മ, സ​ഹോ​ദ​ര​ൻ വി​ൽ​സ് എ​ന്നി​വ​ർ എ​ത്തി. സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രോ​ടു കു​ടും​ബാം​ഗ​ങ്ങ​ൾ ന​ന്ദി പ​റ​ഞ്ഞു.
സ​ന്ദ​ർ​ശ​നം വി​കാ​ര​നി​ർ​ഭ​ര​മാ​യ രം​ഗ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി. തൊ​ഴു​കൈ​ക​ളോ​ടു കൂ​ടി ഷീ​ബ മൈ​ക്കി​നു മു​ന്നി​ൽ നി​ന്നെ​ങ്കി​ലും വാ​ക്കു​ക​ൾ മു​ഴു​മി​പ്പി​ക്കാ​നാ​യി​ല്ല. അ​വി​ടെ കൂ​ടി​യി​രു​ന്ന​വ​രു​ടെ ക​ണ്ണു​ക​ൾ ഈ​റ​ന​ണി​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ ആ​രം​ഭി​ച്ച സ​ത്യ​ഗ്ര​ഹം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ര​തി​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​സ് യു​വാ​ണ് ഇ​ന്ന​ലെ സ​മ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത്.കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ൻ ജീ​യോ മൈ​ക്കി​ൾ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, കെ​പി​സി​സി അം​ഗം പി. ​മോ​ഹ​ൻ​രാ​ജ്, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റി​ങ്കു ചെ​റി​യാ​ൻ, അ​നി​ൽ തോ​മ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​ആ​ർ. സോ​ജി മെ​ഴു​വേ​ലി, കോ​ട്ട​യം ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ണി കെ. ​ബേ​ബി, പ്ര​കാ​ശ് പു​ളി​ക്ക​ൻ, ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക്ക​ക​ത്ത്, ബ​ഷീ​ർ വെ​ള്ള​ത്ത​റ, സ​ലിം പി. ​ചാ​ക്കോ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ൻ​സ​ർ മു​ഹ​മ്മ​ദ്, കെ​എ​സ്‌​യു ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​ബി​ൻ മോ​ൻ​സി, ജ​യ​ദേ​വ്, സോ​ണി ടി. ​വ​ർ​ഗീ​സ്, ബി​ജോ മോ​ൻ, ജോ​ബ്സ​ൺ കി​ഴ​ക്കേ​തി​ൽ, ജോ​യ​ൽ മാ​ത്യു മു​ക്ക​ര​ണ​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഇ​ന്നു രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ ന​ട​ക്കു​ന്ന റി​ലേ സ​ത്യ​ഗ്ര​ഹം കോ​ൺ​ഗ്ര​സ് നി​യ​മ​സ​ഭ സെ​ക്ര​ട്ട​റി കെ.​സി. ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.