ഗ്രീ​ൻ​വാ​ലി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം
Monday, August 10, 2020 10:26 PM IST
അ​ടൂ​ർ: ന​ഗ​ര​സ​ഭ​യി​ലെ ഗ്രീ​ൻ​വാ​ലി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ 210 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം (സി​എ​ഫ്എ​ൽ​ടി​സി) പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.
സി​എ​ഫ്എ​ൽ​ടി​സി​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. 250 കി​ട​ക്ക​ക​ൾ സ​ജ്ജീ​ക​രി​ക്കാ​നാ​കു​മെ​ന്ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ല​യി​ലെ ത​ന്നെ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ സി​എ​ഫ്എ​ൽ​ടി​സി​യാ​ണ് അ​ടൂ​ർ ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു.
സി​എ​ഫ്എ​ൽ​ടി​സി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കാ​യി മാ​ന​സി​ക ഉ​ല്ലാ​സ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ ന​ൽ​കി​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി. പാ​ട്ടു കേ​ൾ​ക്കു​ന്ന​തി​നും പ​ത്ര​ങ്ങ​ളും വാ​രി​ക​ക​ളും വാ​യി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മൊ​ബൈ​ൽ ഫോ​ണ്‍ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നും വീ​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ടെ​ലി​വി​ഷ​നു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഡോ​ക്ട​ർ​മാ​ർ​ക്ക് പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഭ​ക്ഷ​ണം അ​വി​ടെ ത​ന്നെ പാ​ച​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യം, ഡോ​ക്ട​ർ​മാ​ർ​ക്കും മ​റ്റ് ജീ​വ​ന​ക്കാ​ർ​ക്കും പ്ര​ത്യേ​കം വി​ശ്ര​മ​മു​റി​ക​ൾ തു​ട​ങ്ങി​യ​വ പ്ര​ത്യേ​ക​ത​യാ​ണ്. സ്ര​വം ശേ​ഖ​രി​ക്കു​ന്ന​തി​ന് സി​എ​ഫ്എ​ൽ​ടി​സി​യി​ൽ പ്ര​ത്യേ​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ള്ള​താ​യും ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു തു​ള​സീ​ധ​ര​ക്കു​റു​പ്പ്, ആ​ർ​ഡി​ഒ ഹ​രി​കു​മാ​ർ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​സാ​ദ്, ന​ഗ​ര​സ​ഭാ അം​ഗ​ങ്ങ​ളാ​യ ഉ​മ്മ​ൻ തോ​മ​സ്, ടി. ​മ​ധു, മ​റി​യാ​മ്മ ജേ​ക്ക​ബ്, ശോ​ഭാ തോ​മ​സ്, എ​സ്. ബി​നു, റീ​ന, സൂ​സി, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ദീ​പേ​ഷ്, ചീ​ഫ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ഹാ​രീ​ഷ്, ഡോ. ​പ്ര​ശാ​ന്ത്, ഡോ. ​ദീ​പ്തി ലാ​ൽ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.