ചൈ​ന​യി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി സം​ഘ​ത്തി​ന് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ "ക​രു​ത​ൽ'
Tuesday, August 11, 2020 9:58 PM IST
കോ​ട്ട​യം: അ​തി​ർ​ത്തി​ക്ക് അ​പ്പു​റ​ത്ത് ചൈ​ന​യി​ൽ നി​ന്നു​ള്ള മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ൽ മൂ​ലം നാ​ട്ടി​ൽ എ​ത്താ​ൻ സാ​ധി​ച്ചു.34 മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദു​ര​വ​സ്ഥ കോ​ൺ​ഗ്ര​സ് കോ​യി​പ്രം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ നീ​റും​പ്ലാ​ക്ക​ലാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ശ്ര​ദ്ധ​യി​ൽ എ​ത്തി​ച്ച​ത്.
ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്ന് 1000 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള സി​ചു​വാ​ൻ പ്ര​വി​ശ്യ​യി​ലെ ചെം​ഗ്ഡു​വി​ൽ സ്ഥി​തി ചെ​യ്യു​ന്ന വെ​സ്റ്റ് ചൈ​ന മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ഓ​ഫ് സി​ചു​വാ​ൻ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ 34 മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി വ​ഴി കൊ​ച്ചി​യി​ൽ എ​ത്തി​യ​ത്.
ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ച് ദി​വ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ അ​തി​ർ​ത്തി ക​ട​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി വെ​ല്ലൂ​രി​ൽ എ​ത്തി​ച്ച വാ​ർ​ത്ത ന​വ മാ​ധ്യ​മ​ങ്ങ​ളി​ൽ ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ചൈ​ന​യി​ൽ നി​ന്നു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ സു​ബി​ൻ നീ​റും​പ്ലാ​ക്ക​ലി​നെ വി​ളി​ച്ച് താ​ങ്ക​ളു​ടെ ദു​രി​തം അ​റി​യി​ച്ച​ത്.
വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തോ​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി ഇ​വ​രെ നേ​രി​ൽ വി​ളി​ച്ച് കാ​ര്യ​ങ്ങ​ളു​ടെ ഗൗ​ര​വം മ​ന​സി​ലാ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ടു.
വ​ന്ദേ ഭാ​ര​ത് മി​ഷ​നി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ്വാ​ങ്‌​ഷോ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും ഡ​ൽ​ഹി​യി​ൽ എ​ത്തി​യ ഇ​വ​രെ ഹൈ​ദ​രാ​ബാ​ദ് - കൊ​ച്ചി വി​മാ​ന​ത്തി​ൽ നാ​ട്ടി​ൽ എ​ത്തി​ച്ചു.