ക​ള്ളു​ഷാ​പ്പി​നെ​തി​രെ സ​മ​രം ശ​ക്ത​മാ​യി ‌‌
Wednesday, August 12, 2020 10:21 PM IST
റാ​ന്നി: നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ൽ അ​ത്തി​ക്ക​യം മാ​ർ​ക്ക​റ്റി​നോ​ട് ചേ​ർ​ന്ന് ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ച്ച ക​ള്ള് ഷാ​പ്പ് മാ​റ്റി സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ർ​വ​ക​ക്ഷി ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ഷാ​പ്പി​ന് മു​ന്പി​ൽ ന​ട​ന്ന സൂ​ച​ന സ​മ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ആ​ക്ഷ​ൻ കൗ​ൺ​സി​ലം​ഗ​ങ്ങ​ളാ​യ ജ്യോ​തി ശ്രീ​നി​വാ​സ്, എ​സ്.​ആ​ർ. സ​ന്തോ​ഷ്‌ കു​മാ​ർ, ജെ​യിം​സ് രാ​മ​നാ​ട്ട്, എ.​ജെ. ജോ​സ​ഫ്, വ​ത്സ​മ്മ പു​രു​ഷോ​ത്ത​മ​ൻ, കെ.​എം. കോ​ശി, ബി​ജു മാ​ളി​യേ​ക്ക​ൽ, വി. ​ടി. വ​ർ​ഗീ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്രോ​ട്ടൊ​ക്കോ​ൾ പാ​ലി​ച്ചു ന​ട​ന്ന സ​മ​രം ശ​ക്ത​മാ​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ‌