മ​ത്താ​യി​ക്കു​ള്ള നീ​തി സ​ർ​ക്കാ​ർ മോ​ർ​ച്ച​റി​യി​ലാ​ക്കി: ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ
Thursday, August 13, 2020 10:25 PM IST
ചി​റ്റാ​ർ: ക്രി​മ​ന​ലു​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​വ​രാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​റി​യെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ൽ മ​ത്താ​യി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​രു​ടെ അ​റ​സ്റ്റ് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് സ​മ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് ചി​റ്റാ​ർ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നു മു​ന്പി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ സ​ത്യ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​ക്കാ​രി​ൽ നി​ന്ന് സം​ര​ക്ഷ​ണം ഉ​റ​പ്പ് ന​ൽ​കാ​ത്ത പ​ക്ഷം യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ത്താ​യി​യു​ടെ കു​ടും​ബ​ത്തെ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ എ​ല്ലാ വ​നം ഓ​ഫീ​സു​ക​ൾ​ക്ക് മു​ന്പി​ലേ​ക്കും നി​തീ​ക്കാ​യി സ​മ​രം വ്യാ​പി​ക്കു​മെ​ന്ന് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ജി. ക​ണ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ്, ആ​ന്‍റോ ആ​ന്‍റ​ണി എം​പി, പി. ​മോ​ഹ​ൻ​രാ​ജ്, യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക​ട്ട​റി ദി​നേ​ശ് ബാ​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ റോ​ബി​ൻ പ​രു​മ​ല, വി​മ​ൽ കൈ​ത​യ്ക്ക​ൽ, ആ​ബി​ദ് ഷ​ഹിം, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ശാ​ഖ് വെ​ൺ​പാ​ല, ജി. ​മ​നോ​ജ്, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ എം.​എം.​പി. ഹ​സ​ൻ, ജി​ജോ ചെ​റി​യാ​ൻ, ഷി​ജു തോ​ട്ട​പ്പു​ഴ​ശേ​രി, ആ​രി​ഫ് ഖാ​ൻ, ജി​തി​ൻ ജി. ​നൈ​നാ​ൻ, അ​നൂ​പ് വെ​ങ്ങാ​വി​ള​യി​ൽ, അ​ന​ന്ദു ബാ​ല​ൻ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ, ചി​റ്റാ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.