ആ​ര​ബി​ൾ ഭൂ​മി വി​വാ​ദ ഉ​ത്ത​ര​വി​റ​ക്കി​യ റാ​ന്നി ഡി​എ​ഫ്ഒ​യെ സ്ഥ​ലം​മാ​റ്റി
Thursday, August 13, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ങ്ങ​ൾ​ക്കി​ടെ റാ​ന്നി ഡി​എ​ഫ്ഒ എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​നെ ഇ​ന്ന​ലെ സ്ഥ​ലം​മാ​റ്റി. കോ​ഴി​ക്കോ​ട്ടേ​ക്കാ​ണ് സ്ഥ​ലം​മാ​റ്റം. റാ​ന്നി അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ർ​വേ​റ്റ​ർ കെ.​വി. ഹ​രി​കൃ​ഷ്ണ​ന് ഡി​എ​ഫ്ഒ​യു​ടെ ചു​മ​ത​ല ന​ൽ​കി​യി​ട്ടു​ണ്ട്.റാ​ന്നി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ആ​ര​ബി​ൾ ലാ​ൻ​ഡ് വ​നം റി​സ​ർ​വ് മേ​ഖ​ല​യാ​ണെ​ന്ന ത​ര​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ ഉ​ത്ത​ര​വാ​ണ് ഡി​എ​ഫ്ഒ​യു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​നു പ്ര​ധാ​ന കാ​ര​ണം.
ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ങ്കി​ലും ഡി​എ​ഫ്ഒ ആ​യി​രു​ന്നു ഇ​തി​ലും പ്ര​തി​ക്കൂ​ട്ടി​ലാ​യ​ത്. ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ സാ​ധ്യ​മ​ല്ലാ​ത്ത ഒ​രു ന​ട​പ​ടി​യാ​യി വ​നം​മ​ന്ത്രി​യും ഇ​തി​നെ വി​മ​ർ​ശി​ച്ചി​രു​ന്നു. നി​യ​മ​പ​ര​മാ​യ കു​രു​ക്കു​ക​ൾ കാ​ര​ണം ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ട്ടു​മി​ല്ല.ചി​റ്റാ​റി​ൽ വ​ന​പാ​ല​ക​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത മ​ത്താ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൃ​ത്രി​മ രേ​ഖ​ക​ളു​ണ്ടാ​ക്കാ​നും വ​ന​പാ​ല​ക​രെ ന്യാ​യീ​ക​രി​ച്ച് രം​ഗ​ത്തെ​ത്താ​നും ശ്ര​മി​ച്ച​തി​ന്‍റെ പേ​രി​ൽ റാ​ന്നി ഡി​എ​ഫ്ഒ​യ്ക്കെ​തി​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു. മ​ത്താ​യി​യു​ടേ​ത് അ​ന​ധി​കൃ​ത ക​സ്റ്റ​ഡി​യാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ഇ​തു മ​റി​ക​ട​ക്കാ​നാ​യി ഡി​എ​ഫ്ഒ നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച ജ​ന​റ​ൽ ഡ​യ​റി അ​ട​ക്കം പു​റ​ത്തു​കൊ​ണ്ടു​പോ​യ​താ​യി വ​നം, പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.